LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജലീല്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് അധിക്ഷേപിക്കുകയാണെന്ന് സിറോ മലബാർ സഭ

കെ. ടി. ജലീലിനെതിരെ സിറോ മലബാർ സഭ അൽമായ ഫോറം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ അപമാനിക്കുന്നത് ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നാണ് വിമർശനം. സ്വജനപക്ഷപാതം, അഴിമതി എന്നിവയ്‌ക്കെതിരെ വിധി പറഞ്ഞ ന്യായാധിപന്റെ ഇമേജ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അഭികാമ്യമല്ലെന്ന് കെ. ടി. ജലീലും സി പി എമ്മും തിരിച്ചറിയണം. അങ്ങാടിയില്‍ തോറ്റതിന് അമ്മയെ തല്ലുന്നത് എന്തിനാണ്?. സിറിയക് ജോസഫിനെ അധിക്ഷേപിക്കുന്നത് അഴിമതിക്കെതിരെ വിധി പറയുന്ന ജുഡിഷ്യറിയോടുള്ള വെല്ലുവിളിയാണ്. മാത്രവുമല്ല, ക്രൈസ്തവ ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് അധിക്ഷേപിക്കുന്നതിന്റെ ഭാഗവുമാണ് എന്ന് സിറോ മലബാര്‍ സഭ അല്‍മേയ ഫോറം ആരോപിക്കുന്നു.

ലോകായുക്ത നിയമത്തിലെ ഭേദ​ഗതിക്ക്  സർക്കാർ കളം ഒരുക്കിയതിനു പിന്നാലെയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കെ ടി ജലീൽ പരസ്യമായി രംഗത്തെത്തിയത്. ജസ്റ്റിസ് സിറിയക് ജോസഫ് അലസ ജീവിത പ്രേമിയെന്നായിരുന്നു ഒടുവിലത്തെ പരിഹാസം. സവിധി പ്രസ്താവിക്കാത്ത ന്യായാധിപൻ എന്നും ‌കഴിഞ്ഞ ദിവസം കെ ടി ജലീൽ ആരോപിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മന്ത്രിയായിരിക്കെ ക്രിസ്ത്യന്‍ പങ്കാളിത്തം ഇല്ലാതാക്കാന്‍ ശ്രമിച്ച കേസ് ഹൈക്കോടതിക്ക് മുന്നിലുണ്ടെന്നും അതിന്റെ വിധി വരുന്നത് മുന്നില്‍ കണ്ട് സമുദായത്തിന്റെ പിന്തുണ ഉറപ്പിക്കാനാണ് കെ. ടി. ജലീല്‍ ശ്രമിക്കുന്നതെന്നും സിറോ മലബാര്‍ സഭ ആരോപിക്കുന്നു. അതുകൊണ്ട്  ജലീലിന്റെ ആരോപണങ്ങള്‍ക്ക് പിണറായി മന്ത്രിസഭ മറുപടി പറയണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More