LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദിലീപിന്‍റെ ജാമ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാകും- ബാലചന്ദ്രകുമാര്‍

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാകുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിന് മുന്‍‌കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള കോടതിവിധിയോട് പ്രതികരിക്കുകയാരുന്നു അദ്ദേഹം. പ്രതി പ്രബലനാണ്. അയാള്‍ പുറത്തുനില്‍ക്കുമ്പോള്‍ തീര്‍ച്ചയായും കേസിനെ അത് പ്രതികൂലമായി ബാധിക്കും. ഇത് താന്‍ നേരത്തെ കോടതിയെ ബോധിപ്പിച്ചിരുന്നതാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ തനിക്ക് സന്തോഷമോ ദുഖമോ തോന്നുന്നില്ല. ജാമ്യം ലഭിച്ചതില്‍ സന്തോഷിക്കേണ്ടത് ദിലീപാണ്. കേസില്‍ തുടര്‍ നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിനുശേഷം തീരുമാനിക്കും. നടിയെ ആക്രമിച്ച കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വധ ഗൂഢാലോചന നടത്തി എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്‌ കേസ് കോടതിയിലെത്തിയത്. സംവിധായകന്‍ ബാലചന്ദ്രകുമാറാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ശദ്ധേയമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ കോടതി ദിലീപിന് മുന്‍‌കൂര്‍ ജാമ്യം നല്കിയിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More