LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോഹന്‍ലാലിന്റെ 'ആറാട്ട്' ഫെബ്രുവരി 18-ന് തിയറ്ററുകളില്‍

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 18-നാണ് ചിത്രം തിയറ്ററുകളിലേക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് കൊവിഡ് പ്രതിസന്ധി മൂലം മാറ്റിവെക്കുകയായിരുന്നു. വില്ലന്‍ എന്ന ചിത്രത്തിനുശേഷം മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആറാട്ടിനുണ്ട്.

നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. നെയ്യാറ്റിന്‍കര ഗോപനെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. ഉദയ് കൃഷ്ണയാണ് ആറാട്ടിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. എ ആര്‍ റഹ്‌മാനും ആറാട്ടിന്റെ ഭാഗമാവുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ്, നെടുമുടി വേണു, നേഹ സക്‌സേന, ജോണി ആന്റണി, സായ് കുമാര്‍, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആറാട്ടിന്റെ ട്രെയിലറിനും ടീസറിനുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വിജയ് ഉലകനാഥാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രാഹുല്‍ രാജാണ് ചിത്രത്തില്‍ സംഗീത സംവിധാനം. സജീഷ് മഞ്ചേരി, ആര്‍ഡി ഇല്ലുമിനേഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ആറാട്ട് നിര്‍മ്മിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Web Desk 3 years ago
Music

സൗന്ദര്യവും സ്നേഹവും മാനവികതയും ഹൃദയത്തില്‍ സൂക്ഷിച്ച ബിച്ചു

More
More
Web Desk 3 years ago
Music

ഓര്‍മ്മകളുടെ താരാപഥത്തില്‍ എസ് പി ബി; ആ സുന്ദരശബ്‍ദം നിലച്ചിട്ട് ഒരാണ്ട് പിന്നിടുന്നു

More
More
Music

റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് 'പരം സുന്ദരി'; യൂട്യൂബില്‍ പത്തുകോടിയിലേറേ കാഴ്ച്ചക്കാര്‍

More
More
Nadeem Noushad 4 years ago
Music

കോഴിക്കോട് അബ്ദുള്‍ ഖാദറും വാസു പ്രദീപും: മായാത്ത സ്മരണകള്‍ - നദീം നൌഷാദ്

More
More
Nadeem Noushad 4 years ago
Music

പകര്‍ച്ചവ്യാധിക്കാലത്ത് ഉസ്താദ് അലാവുദ്ദീന്‍ ഖാനെയും ആദ്യത്തെ ഓര്‍ക്കസ്ട്രയെയും ഓര്‍ക്കുമ്പോള്‍ - നദീം നൗഷാദ്

More
More