LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സത്യം പറയുന്ന കോണ്‍ഗ്രസിനെ ബിജെപിക്ക് പേടിയാണ്- രാഹുല്‍ ഗാന്ധി

ഡല്‍ഹി: കോണ്‍ഗ്രസിനും ജവഹര്‍ലാല്‍ നെഹ്റുവിമെതിരായ നരേന്ദ്രമോദിയുടെ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ ഭയത്തിന്റെ പ്രതിഫലനമാണെന്ന് രാഹുല്‍ ഗാന്ധി. 'അവര്‍ക്ക് (ബിജെപിക്ക്) കോണ്‍ഗ്രസിനെ ഭയമാണ്. കോണ്‍ഗ്രസ് സത്യം പറയുന്നതില്‍ അവര്‍ക്ക് ആശങ്കയുണ്ട്. അവര്‍ ബിസിനസ് ചെയ്യുകയാണ്, അവര്‍ക്ക് സുഹൃത്തുക്കളുണ്ട്. അവര്‍ നുണകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുയാണ്. അതുകൊണ്ട് ഭയം സ്വാഭാവികമാണ്. അതാണ് പാര്‍ലമെന്റില്‍ കണ്ടത്. കോണ്‍ഗ്രസും നെഹ്റുവും ചെയ്യാത്ത കാര്യങ്ങളായിരുന്നു പ്രസംഗം മുഴുവന്‍ എന്നാല്‍ ബിജെപി എന്തുചെയ്തു എന്നതിനെക്കുറിച്ച് ഒന്നുംതന്നെയുണ്ടായിരുന്നില്ല.

'നിങ്ങള്‍ എന്റെ മുത്തച്ഛനെയോ കോണ്‍ഗ്രസിനെയോ എത്രതന്നെ ആക്രമിച്ചാലും കുഴപ്പമില്ല. നിങ്ങളുടെ ജോലി ചെയ്യുക. എന്റെ മുത്തച്ഛന്‍ അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ഈ രാജ്യത്തിനായി സമര്‍പ്പിച്ചയാളാണ്. നെഹ്റുവിന് ആരുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. പാപ്പരായ വിദേശനയംകൊണ്ട് ചൈനയെയും പാക്കിസ്ഥാനെയും ഒരുമിപ്പിച്ച് പ്രധാനമന്ത്രി ഇന്ത്യയെ അപകടത്തിലാക്കുകയാണെന്ന് ജനങ്ങള്‍ മനസിലാക്കണം. ചൈന ലഡാക്കില്‍ പ്രവേശിച്ചു. ഡോക്ലാമില്‍ നിലയുറപ്പിച്ചു എന്നതാണ് വസ്തുത. ഉറങ്ങിക്കിടക്കുന്ന സര്‍ക്കാര്‍ ഉണരണം. കാരണം രാജ്യം വളരെ അപകരടകരമായ അവസ്ഥയിലാണ്'-രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യസഭയില്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കുടുംബവാഴ്ച്ചക്കപ്പുറം കോണ്‍ഗ്രസിന് ഒന്നും ചിന്തിക്കാനാവില്ലെന്നും കോണ്‍ഗ്രസ് പിരിച്ചുവിടണമെന്നുമാണ് മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ എന്ന വാക്യത്തില്‍ കുടുങ്ങിക്കിടക്കുകയാണ് അവര്‍. കോണ്‍ഗ്രസ് തുടര്‍ന്നാല്‍ ഇന്ത്യയെ നശിപ്പിക്കുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. ഗാന്ധിയുടെ ആഗ്രഹംപോലെ കോണ്‍ഗ്രസ് പിരിച്ചുവിട്ടിരുന്നെങ്കില്‍ ഇന്ത്യ സ്വദേശിപാത സ്വീകരിക്കുമായിരുന്നു. അടിയന്തരാവസ്ഥയുണ്ടാകില്ലായിരുന്നു, സിഖ് കൂട്ടക്കൊലയും കശ്മീരില്‍ നിന്ന് പലായനവും ഉണ്ടാകുമായിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സാധാരണക്കാരന് ഇത്രയും കാത്തിരിക്കേണ്ടിവരില്ലായിരുന്നു'-എന്നായിരുന്നു പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More