LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുപി കേരളമായാല്‍ അവിടുത്തെ ജനങ്ങള്‍ രക്ഷപ്പെടും- യോഗിക്ക് മറുപടിയുമായി പിണറായി വിജയന്‍

തിരുവനന്തപുരം: യുപി കേരളമായാല്‍ അവിടുത്തെ ജനങ്ങള്‍ രക്ഷപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുപി കേരളമായി മാറിയാല്‍ അവരുടെ ജീവിത നിലവാരം ഉയരുമെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ ആരും കൊല്ലപ്പെടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.  അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കേരളമോ കശ്മീരോ പശ്ചിമബംഗാളോ ആയി മാറുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'യോഗി ആദിത്യനാഥ് പേടിക്കുന്നതുപോലെ യുപി കേരളമായി മാറിയാല്‍ അവിടുളള ജനങ്ങള്‍ മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, മികച്ച ജീവിത നിലവാരം എന്നിവ ആസ്വദിക്കും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങള്‍ കൊല്ലപ്പെടാത്ത ഭിന്നതകളില്ലാത്ത സമൂഹമായി യുപി മാറും. അതാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്' -പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കേരളത്തിന്റെ പേര് പരാമര്‍ശിച്ച് യോഗി ആദിത്യനാഥ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ബിജെപിക്ക് വോട്ട് ചെയ്താല്‍ ഭയരഹിതമായ ഒരു ജീവിതം ഉറപ്പുവരുത്താമെന്നാണ് യോഗി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. 'എന്റെ മനസില്‍ തോന്നുന്ന ചില കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. ഈ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംസ്ഥാനത്ത് സംഭവിച്ചു. സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റ് പറ്റിയാല്‍ ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍പ്രദേശ് കേരളവും കാശ്മീരും പശ്ചിമ ബംഗാളുമാകാന്‍ അധികം സമയം എടുക്കില്ല' എന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശം. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More