LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് പുതിയ രൂപരേഖ തയ്യാറാക്കാന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ യൂണിഫോം ആവശ്യമില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് കുട്ടികള്‍ക്ക് സ്വതന്ത്രമായ പ്രീ സ്കൂളിങ്ങ് ഒരുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അടുത്തിടെ നടന്ന ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ ഭാഗമായാണ് പുതിയ തീരുമാനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പ്രീ പ്രൈമറി അധ്യാപക യോഗ്യത, ക്ലാസുകള്‍ ഹൈടെക് ആക്കല്‍, യൂണിഫോം തുടങ്ങി ആറിലധികം വിഷയങ്ങളിലാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ അംഗീകാരമില്ലാതെ പി ടി എ നിയോഗിച്ച അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം നല്‍കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ പി സ്കൂളുകള്‍ക്കൊപ്പം പ്രീ പ്രൈമറി സ്കൂളുകള്‍ ആരംഭിക്കരുതെന്ന് 2012 ല്‍ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ മറികടന്ന് പലസ്കൂളുകളും പ്രീ പ്രൈമറി സ്കൂളുകള്‍ ആരംഭിക്കുകയും അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. ഇത്തരം അനധികൃത നിയമനത്തിനാണ് ഓണറേറിയം നല്‍കേണ്ടെന്ന് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More