LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്കൂള്‍ തുറക്കല്‍: പുതുക്കിയ മാര്‍ഗ രേഖ ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: ഒമൈക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് നാളെ ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി സ്കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗരേഖ സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. എല്ലാ ക്ലാസുകളും വൈകുന്നേരം വരെയാക്കുന്നത് അടക്കമുള്ള വിവരങ്ങള്‍ മാര്‍ഗരേഖയിലുണ്ടാകും. പരീക്ഷയ്ക്ക് നിശ്ചയിച്ചിട്ടുള്ള പാഠഭാഗം തീര്‍ക്കാനാണ് പൊതു വിദ്യാഭ്യാസ ലക്ഷ്യം വെക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കുട്ടികളുടെ ആരോഗ്യത്തിനൊപ്പം വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ടെന്നും അധ്യായനവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗരേഖ പുറത്തിറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്കൂളുകളില്‍ എത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ എടുത്ത് നല്‍കാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായും ചർച്ച നടത്തി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമേ സ്കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കൂ. അധ്യയന വര്‍ഷം നീട്ടാതെ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കൃത്യസമയത്ത് തന്നെ പരീക്ഷകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More