LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നാളെ സ്കൂള്‍ തുറക്കും; അടുത്താഴ്ച മുതല്‍ വൈകീട്ടുവരെ ക്ലാസ്

തിരുവനന്തപുരം: ഒമൈക്രോണ്‍ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് വീണ്ടും അടച്ചുപൂട്ടിയ സ്കൂളുകള്‍ നാളെ വീണ്ടും തുറക്കും. സംസ്ഥാനത്തെ പ്രീ പ്രൈമറി മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളാണ് നാളെ പുനരാംഭിക്കുന്നത്. നാളെ മുതല്‍ 21 വരെ ഒമ്പതാം തരം വരെയുള്ള ക്ലാസുകാര്‍ക്ക് ഉച്ചവരെ മാത്രമാകും അധ്യായനമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പ്രീപ്രൈമറി ക്ലാസുകളില്‍ പകുതി കുട്ടികള്‍ മാത്രമാകും ഉണ്ടാകുക.10, 11, 12 ക്ലാസുകള്‍ ഫെബ്രുവരി 19 വരെ നിലവില്‍ ഉള്ള പോലെ തുടരും. ഫെബ്രുവരി 21 മുതല്‍ മുഴുവന്‍ കുട്ടികളും സ്‌കൂളിലെത്തുമെന്നും ക്ലാസുകള്‍ വൈകുന്നേരം വരെയാക്കുമെന്നും മന്ത്രി അറിയിച്ചു.

ശനിയാഴ്ച പ്രവൃത്തി ദിവസം

10 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ അദ്ധ്യായങ്ങള്‍ ഈ മാസം 28 നകം എടുത്തു തീര്‍ക്കാനാണ് തീര്‍ക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തുര്‍ന്നുള്ള ക്ലാസുകളില്‍ റിവിഷന്‍ നടത്തണമെന്ന രീതിയിലാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത് എന്നും മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പൊതു അവധി ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിവസം ആയിരിക്കും. പ്രീപ്രൈമറി വിഭാഗത്തില്‍ വരുന്ന സ്കൂളുകള്‍,   ക്രഷുകള്‍, അങ്കണവാടികള്‍ തുടങ്ങിയവയും നാളെ തുറക്കും. ഈ ക്ലാസ്സുകള്‍ ഉച്ചവരെയാണ്‌ പ്രവര്‍ത്തിക്കുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വാര്‍ഷിക പരീക്ഷ നടത്തും 

എല്ലാ ക്ലാസുകളിലും ഇത്തവണ വാര്‍ഷിക പരീക്ഷയുണ്ടാകും. എസ് എസ് എല്‍ സി, പ്ലസ് ടു, വി എച്ച് എസ് ഇ മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. എസ് എസ് എല്‍ സി,പ്ലസ് ടു, വി എച്ച് എസ് ഇ  പരീക്ഷകളുമായി ബന്ധപ്പെട്ട് ഓരോ വിഷയവും എത്ര അദ്ധ്യായങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്ന് റിപ്പോര്‍ട്ട് നല്‍കാനും സ്ക്കൂള്‍ പ്രിന്‍സിപ്പല്‍മാരോട്  പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More