കോഴിക്കോട്: ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ടായിരുന്ന എ പി അബ്ദുല്‍ വഹാബിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന സൂചന നല്കി അഡ്ഹോക് കമ്മിറ്റി ചെയര്മാന് കൂടിയായ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പാര്‍ട്ടി ഭരണഘടനയേയും പാര്‍ട്ടി ദേശീയ കമ്മിറ്റിയെയും അംഗീകരിക്കാത്ത ഒരുകൊമ്പനേയും വെച്ചുപൊറുപ്പിക്കില്ലെന്നാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞത്. ഐ.എന്‍.എല്ലിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചുമതലപ്പെടുത്തിയ അഡ്ഹോക് കമ്മിറ്റി ചെയര്‍മാനാണ് അഹമ്മദ് ദേവര്‍കോവില്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഐ എന്‍ എല്‍ പിളരില്ല. നിലവില്‍, പിളര്ന്നിട്ടുമില്ല. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എന്നാല്‍ പ്രസിഡണ്ടല്ല. സംസ്ഥാന കമ്മിറ്റി ദേശീയ നേതൃത്വത്തോടപ്പമാണ്. ദേശീയ കമ്മിറ്റിയെ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ സംസ്ഥാന കമ്മിറ്റിയില്‍ തുടരാനാവൂ. ദേശീയ കമ്മിറ്റിയാണ് ആത്യന്തിക നേതൃത്വം. മറിച്ചാണ് സംസ്ഥാന പ്രസിഡന്റിനുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടത് അദ്ദേഹമാണ്-അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. ഐ എന്‍ എലില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നേരത്തെ മുതല്‍ ഉണ്ട്.. അതില്‍ തീര്‍പ്പുണ്ടാക്കാനാണ് പുതിയ സംവിധാനം ഉണ്ടാക്കിയത്. അതിനുമുന്‍പ് തന്നെ ദേശീയ കമ്മിറ്റി ചില നിര്‍ദേശങ്ങള്‍ വെച്ചിരുന്നു. എന്നാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടികമ്മിറ്റിക്ക് സാധിച്ചില്ലെന്നും മന്ത്രി പറഞ്ഞു.