LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്-19; ചൈനയില്‍നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് ലോകമെമ്പാടുമുള്ള നിയമജ്ഞരുടെ സംഘടന

കൊവിഡ് -19 അഴിച്ചുവിട്ടുകൊണ്ട് അംഗരാജ്യങ്ങൾക്കുമേല്‍ 'ഗുരുതരമായ ശാരീരിക, മാനസിക, സാമ്പത്തിക, സാമൂഹിക നാശനഷ്ടങ്ങൾ' വരുത്തിയെന്ന് ആരോപിച്ചുകൊണ്ട് ചൈനയിൽനിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലണ്ടൻ ആസ്ഥാനമായ ഇന്റർനാഷണൽ കൗൺസിൽ ഓഫ് ജൂറിസ്റ്റ്സ് (ഐസിജെ) ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയെ (യുഎൻ‌എച്ച്‌ആർ‌സി) സമീപിച്ചു. 'ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ വൻതോതിൽ നശിപ്പിക്കാൻ ശേഷിയുള്ള ജൈവായുധം നിര്‍മ്മിച്ച് ലോകത്ത് അശാന്തി പരത്തിയ ചൈനയെ' കുറ്റക്കാരായി പ്രഖ്യാപിക്കണം എന്നും ഐസിജെ ആവശ്യപ്പെടുന്നു.

നിഷ്‌ക്രിയത്വവും അശ്രദ്ധയും മുതൽ 'ലോകമെമ്പാടും മനുഷ്യരാശിയെ വൻതോതിൽ നശിപ്പിക്കാൻ കഴിവുള്ള ഒരു ജൈവായുധം രഹസ്യമായി വികസിപ്പിച്ചെടുത്തു' എന്ന് വരെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ചൈനക്കെതിരെ ഐസിജെ ഉന്നയിക്കുന്നത്. ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻസ് (ഐഎച്ച്ആർ), അന്താരാഷ്ട്ര മനുഷ്യാവകാശങ്ങൾ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍, യുഡിഎച്ച്ആർ വകുപ്പുകൾ എന്നിവയെല്ലാം ചൈന ലംഘിച്ചുവെന്നാണ് ആരോപണം.

ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങൾ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്ന ലോകമെമ്പാടുമുള്ള നിയമജ്ഞരുടെ ഒരു സംഘടനയാണ് ഐസിജെ. മുൻ ജോർദാൻ പ്രധാനമന്ത്രി ജസ്റ്റിസ് ഓൻ. എസ്. അൽ. ഖസവ്നെ, മുൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് പി. എൻ. ഭഗവതി, ജസ്റ്റിസ് ആർ. സി. ലഹോതി, മുൻ ഇന്റർനാഷണൽ ബാർ അസോസിയേഷൻ പ്രസിഡന്റ് ഫെർണാണ്ടോ പോംബോ എന്നിവരെല്ലാം പ്രസിഡന്‍റുമാരായിരുന്ന സംഘടനയാണിത്.


Contact the author

News Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More