കോഴിക്കോട്: ബാലുശ്ശേരി എം എല്‍ എ സച്ചിന് ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. തിയതി തീരുമാനമായില്ലെങ്കിലും ഒരു മാസത്തിനുള്ളില്‍ തന്നെ വിവാഹമുണ്ടാകുമെന്ന് സച്ചിന് ദേവിന്റെ പിതാവ് പറഞ്ഞു. ബാലസംഘം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തില്‍ എത്തി നില്‍ക്കുന്നത്. ബാലസംഘം, എസ്എഫ്ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് സച്ചിന് ദേവ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്സ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തിരുവനന്തപുരം ഓള് സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ തെരഞ്ഞെടുക്കപ്പെടുന്നത്. ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ.