LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമ്മയെ അഭിസാരികയായി ചിത്രീകരിച്ചു; ആലിയയുടെ ഗംഗുഭായിക്കെതിരെ കുടുംബം

മുംബൈ: മഹാരാഷ്ട്രയിലെ കാമാത്തിപ്പുരയിലെ മാഫിയാ ഡോണായിരുന്ന ഗംഗുഭായ് എന്ന സ്ത്രീയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച 'ഗംഗുഭായ് കത്തിയവാഡി' എന്ന ചിത്രത്തിനെതിരെ ഗംഗുഭായിയുടെ കുടുംബം. ദത്തുപുത്രനായ ബാബു റാവുജി ഷായും ചെറുമകള്‍ ഭാരതിയുമാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് അവർ. ഗംഗുഭായ് കത്തിയവാഡിയുടെ നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീലാ ബന്‍സാലിയ്ക്കും എഴുത്തുകാരന്‍ എസ് ഹുസൈന്‍ സെയ്ദിക്കുമെതിരെ മാനനഷ്ടത്തിനും സ്വഭാവഹത്യക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആലിയ ഭട്ടിന്റെ പേരും പരാമര്‍ശിച്ചിട്ടുണ്ട്.

'എന്റെ അമ്മയെ ഒരു അഭിസാരികയായി ചിത്രീകരിച്ചു. അമ്മയെക്കുറിച്ച് ഇപ്പോള്‍ എല്ലാവരും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറയുന്നത്'എന്നാണ് ബാബു ദേശീയ മാധ്യമമായ ആജ്തക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'അമ്മയെ അഭിസാരികയാക്കി ചിത്രീകരിക്കുന്നത് കാണാന്‍ ഒരു മക്കളും ആഗ്രഹിക്കില്ല. പണത്തിനുവേണ്ടി ഒരു വ്യക്തിയെ സ്വഭാവഹത്യ ചെയ്യുകയാണ്.  ഇത് ഒരു അമ്മയുടെയും മകന്റെയും മാത്രം പ്രശ്‌നമല്ല. ഓരോ സ്ത്രീയുടെയും അഭിമാനത്തിന്റെയും അന്തസിന്റെയും പ്രശ്‌നമാണ്. ഗംഗുഭായിയെ തെറ്റായ രീതിയിലാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സാമൂഹ്യ പ്രവര്‍ത്തകയെയാണ് അഭിസാരികയായി ചിത്രീകരിച്ചിരിക്കുന്നത്. ഇത് ഏത് കുടുംബത്തിനാണ് സഹിക്കാനാവുക'-ഗംഗുഭായിയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ നരേന്ദ്ര ചോദിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗംഗുഭായിയുടെ ജീവിതം സിനിമയാക്കുന്നു എന്ന പ്രഖ്യാപനം വന്ന 2020-ല്‍ തന്നെ ബാബു റാവുജി സിനിമക്കെതിരെ പോരാട്ടം ആരംഭിച്ചിരുന്നു. 2021-ല്‍ ബാബു സമര്‍പ്പിച്ച ഹര്‍ജിയില്‍ സഞ്ജയ് ലീലാ ബന്‍സാലിക്കും ആലിയാ ഭട്ടിനും കോടതി സമന്‍സ് അയച്ചിരുന്നു. തുടര്‍ന്ന് റിലീസ് സ്‌റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ബോംബൈ ഹൈക്കോടതി നിഷേധിച്ചു. സംവിധായകനും നടിക്കുമെതിരായ അപകീര്‍ത്തി കേസിലെ നടപടികളും കോടതി സ്‌റ്റേ ചെയ്തിരുന്നു. കേസ് ഇപ്പോഴും പെന്‍ഡിംഗിലാണ്. ഈ സാഹചര്യത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഫെബ്രുവരി 25-നാണ് ഗംഗുഭായ് കത്തിയവാഡി തിയറ്ററുകളിലെത്തുന്നത്. എസ് ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയും ഉത്കര്‍ഷിണി വസിഷ്ഠയുമാണ് ചിത്രത്തിന്റെ തിരക്കഥ. ശന്തനു മഹേശ്വരി, ഇന്ദിരാ തിവാരി, വരുണ്‍ കപൂര്‍, ജിം സര്‍ഫ്, അജയ് ദേവ്ഗണ്‍, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More