LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശബ്ദമലിനീകരണം; ആരാധനാലയങ്ങള്‍ക്ക് നോട്ടീസ് നല്‍കി കര്‍ണാടക പൊലീസ്

ബാംഗ്ലൂര്‍: ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ക്ഷേത്രങ്ങളിലും ക്രിസ്ത്യൻ പള്ളികളിലും പരിധിയിൽ കൂടുതൽ ഉച്ചത്തിൽ മൈക്ക് ഉപയോ​ഗിക്കുന്നതിനെതിരെ ക‍ർണാടക പൊലീസ് നോട്ടീസ് നല്‍കി. പ്രാര്‍ഥനക്ക് മുസ്ലിം പള്ളികളില്‍ മൈക്ക് ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ കര്‍ണാടകയില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുള്ള ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം - 2000 അനുസരിച്ചാണ് ഡെസിബെൽ അളവ് നിയന്ത്രിക്കാൻ ആവശ്യപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. വ്യാവസായിക, ജനവാസ, വാണിജ്യ മേഖലകളിൽ പകലും രാത്രിയും ഉപയോഗിക്കേണ്ട ഡെസിബല്‍ അളവിലും കൂടുതല്‍ ആരാധനാലായങ്ങള്‍ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബസവനഗുഡിക്ക് ചുറ്റുമുള്ള ദൊഡ്ഡ ഗണപതി ക്ഷേത്രം, മല്ലികാർജുന സ്വാമി ക്ഷേത്രം, കാളക്ഷേത്രം, കരൺജി ആഞ്ജനേയ ക്ഷേത്രം എന്നിവിടങ്ങളിലും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ആരതിയിലും മറ്റ് പൂജകളിലും ശബ്ദമലിനീകരണം കുറയ്ക്കാൻ ക്ഷേത്രങ്ങളിൽ നോട്ടീസ് അയച്ചതിനു പിന്നാലെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധമറിയിച്ചു. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം പ്രകാരം നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ആരാധനാലായങ്ങള്‍ക്കെതിരെ നോട്ടീസ് നൽകാൻ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പോലീസിന് നിർദ്ദേശം നൽകിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More