കൊവിഡ-19 രോഗം ബാധിച്ച് ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ ദമ്പതികൾ അസുഖം ഭേദമായി ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. 93വയസ്സുകാരനായ തോമസും 88കാരിയായ ഭാര്യ മറിയാമ്മയുമാണ് ആശുപത്രി വിട്ടത്. ഇരുവരും 14ദിവസം കൂടി വീട്ടിൽ നിരീക്ഷണത്തില്‍ തുടരും. കൊവിഡ് രോഗം ചികിത്സിച്ച് ഭേദമാകുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയവരാണിവർ .
തോമസിനും മറിയാമ്മക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും യാത്രയയപ്പു നൽകി. ചികിത്സിച്ച എല്ലാവർക്കും ഇരുവരും നന്ദി അറിയിച്ചു. ആംബുലന്‍സില്‍ ഇവരെ റാന്നിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മെഡിക്കല്‍ കോളേജിലെ രണ്ട് മുതിര്‍ന്ന നഴ്സുമാരും ഇവര്‍ക്കൊപ്പം വീട്ടിലേക്ക് പോയിട്ടുണ്ട്.
കൊവിഡ് രോഗബാധിതനായ ഇടുക്കിയിലെ പൊതു പ്രവർത്തകനും ആശുപത്രി വിട്ടു. ഇയാളുടെ അവസനത്തെ രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. ഇതിനെ തുടർന്നാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ചികിത്സാ പ്രോട്ടോക്കോൾ പ്രകാരം 14 ദിവസം ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരിക്കും