ഡല്‍ഹി: ഓര്‍ത്തഡോക്സ് സഭാധ്യക്ഷനായി ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവയെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യാക്കോബായ വിശ്വാസികള്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. അടിയന്തിര പരിഗണന വേണമെന്ന ആവശ്യത്തോടെയാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ 7 വൈദികരെ മെത്രാപ്പോലീത്തമാരായി തെരഞ്ഞെടുക്കാനുള്ള നടപടികളും അടിയന്തിരമായി തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 25 നാണ് വൈദികരെ മെത്രാപ്പോലീത്തമാരായി വാഴിക്കുന്ന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. അതിനുമുന്‍പ് അപേക്ഷ പരിഗണിക്കണമെന്നാണ് ആവശ്യം.
യാക്കോബായ വിശ്വാസികളായ പഴമട്ടം പള്ളിയിലെ ഇ പി ജോണി, പോള്‍ വര്‍ഗീസ്, കൊതമംഗലം ചെറിയ പള്ളിയിലെ കുഞ്ഞച്ചന്‍ എന്നിവരെ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെതന്നെ ഇതേ ആവശ്യം കോടതിയില്‍ ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും കോടതി വിസമ്മതിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കത്തോലിക്കാ ബാവയായി ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ അധികാരമേറ്റശേഷം കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും റദ്ദാക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യാക്കോബായ വിശ്വാസികള്‍ക്ക് വേണ്ടി അഭിഭാഷകരായ രാജീവ് മിശ്ര, സനന്ദ് എന്നിവരും ഓര്‍ത്തഡോക്സ് സഭക്ക് വേണ്ടി ഇ എം എസ് അനാം, പി എസ് സുധീര്‍ എന്നിവരും കോടതിയില്‍ ഹാജരായി