LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വധഗൂഢാലോചനാ കേസ്; സംവിധായകന്‍ നാദിര്‍ഷായെ ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്നുദിവസം മുന്‍പായിരുന്നു ചോദ്യംചെയ്യല്‍. ദിലീപിന്റെ ചാര്‍ട്ടഡ് അക്കൗണ്ടന്റിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്.

നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും ദിലീപിന്റെ അടുത്ത സുഹൃത്തുകൂടിയായ നാദിര്‍ഷയെ ചോദ്യം ചെയ്തിരുന്നു. ദിലീപ് അറസ്റ്റിലായ സമയത്തായിരുന്നു ചോദ്യംചെയ്യല്‍. അന്ന് നാദിര്‍ഷയെയും അറസ്റ്റ് ചെയ്യുമെന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഗൂഢാലോചനാ കേസില്‍ നാദിര്‍ഷായ്ക്ക് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല എന്നാല്‍ ദിലീപിന്റെ അടുത്ത സുഹൃത്ത് എന്ന നിലയില്‍ നാദിര്‍ഷയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാദിര്‍ഷ സംവിധാനം ചെയ്ത 'കേശു ഈ വീടിന്റെ നാഥ'നാണ് ദിലീപിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ ചിത്രീകരണത്തിനിടെ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ, നാദിര്‍ഷാ ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More