സോലാപൂര്‍: 92-ാം വയസില്‍ പി എച്ച് ഡി നേടി വയോധികന്‍. മഹാരാഷ്ട്രയിലെ സംഗോള താലൂക്കിലുളള സോനന്ദ് ഗ്രാമത്തിലെ ലാലാ സാഹേബ് ബാബറാണ് തന്റെ 92-ാമത്തെ വയസില്‍ പി എച്ച് ഡി നേടിയിരിക്കുന്നത്. ലാലാ സാഹേബിന്റെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് കോമണ്‍വെല്‍ത്ത് വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റിയാണ് പി എച്ച് ഡി നല്‍കി അദ്ദേഹത്തെ ആദരിച്ചത്.
1930-ല്‍ മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് ലാലാ സാഹേബ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാധവ് റാവു ബാബര്‍ സിന്ധ്യാ രാജകൊട്ടാരത്തിലെ കുതിര സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫായിരുന്നു. സോനന്ദിലുളള സ്‌കൂളിലാണ് ലാലാ സാഹേബ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. കുട്ടിക്കാലം മുതല്‍തന്നെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അദ്ദേഹത്തിന് അറിയാമായിരുന്നു. തന്റെ ജീവിതത്തിലുടനീളം ഗാന്ധിയന്‍ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചുവിശ്വസിച്ച ലാലാ സാഹേബ് ബാബര്‍ 1946-47 കാലഘട്ടത്തില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. 1950-ഓടെ ജോലി രാജിവെച്ച് സാമൂഹിക പ്രവര്‍ത്തനത്തിനായി ജീവിതം മാറ്റിവെച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പിന്നീട് ഗ്രാമമുഖ്യനായി. 1952-ല്‍ സോനന്ദ് ഗ്രാമത്തില്‍ തന്ദമുക്തി ഗാവ് അഭിയാന്‍ യോചന നടപ്പിലാക്കി. തന്ദമുക്തി ഗാവ് എന്നാല്‍ വഴക്കുകളില്ലാത്ത ഗ്രാമം എന്നാണ് അര്‍ത്ഥം. ഗ്രാമത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളെല്ലാം അദ്ദേഹം ഇടപെട്ടാണ് പരിഹരിച്ചിരുന്നത്. ഗ്രാമത്തില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി ഗ്രാമ സുരക്ഷാ സേനയും രൂപീകരിച്ചു. ഗ്രാമത്തിലെ ആറുമുതല്‍ പതിനാല് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്ന് ഉത്തരവിട്ടു. മാതാപിതാക്കള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുത്തു. വിദ്യാഭ്യാസം നേടിയ ഗ്രാമത്തിലെ യുവാക്കള്‍ക്ക് ജോലി നേടിക്കൊടുക്കുന്നതിലും മുഖ്യപങ്ക് വഹിച്ചയാളാണ് ലാലാ സാഹേബ്.