LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മര്‍ദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു; മര്‍ദ്ദിച്ചത് സിപിഎം പ്രവര്‍ത്തകരെന്നും താന്‍ സാക്ഷിയെന്നും വാര്‍ഡ്‌ മെമ്പര്‍

കൊച്ചി: സ്റ്റ്രീറ്റ് ലൈറ്റ് ചാലഞ്ചിന്‍റെ ഭാഗമായി വിളക്കണയ്ക്കല്‍ സമരത്തിനിടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ കിഴക്കമ്പലം പഞ്ചായത്തിലെ കാവുങ്ങല്‍ വാര്‍ഡില്‍ ചായാട്ടുചാലില്‍ ദീപു (38 ) മരിച്ചു. ഇന്ന് ഉച്ചയോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ശനിയാഴ്ച കിഴക്കമ്പലം പഞ്ചായത്തിലാണ് ട്വന്റി 20യുടെ നേതൃത്വത്തില്‍ വിളക്കണയ്ക്കല്‍ സമരം നടത്തിയത്. ഇതിന്റെ ഭാഗമായി വീടുകയറി പ്രചരണം നടത്തിയ ദീപുവിനെ സിപിഎം പ്രവര്‍ത്തകരായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദുറഹ്മാന്‍, അബ്ദുള്‍ അസീസ് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട  മൂവരേയും കോലഞ്ചേരി കോടതി റിമാന്റ് ചെയ്തു.

ക്രൂരമായ ആക്രമണത്തിനു വിധേയനായ ദീപുവിന് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവമാണെന്ന് ബോധ്യപ്പെട്ടു. സ്ഥിതി ഗുരുതരമായതോടെ ദീപുവിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. നില ഗുരുതരമായി തുടരുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് വിളക്കണയ്ക്കല്‍ സമരം നടന്നത്. സ്റ്റ്രീറ്റ് ലൈറ്റ് ചാലഞ്ചിനെ തകര്‍ക്കാന്‍ കുന്നത്തുനാട് എം എല്‍ എ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ട്വന്റി 20 വിളക്കണയ്ക്കല്‍ സമരം നടത്തിയത്. വൈകീട്ട് 7 മുതല്‍ 7.15 വരെ വിളക്കണച്ച് പ്രതിഷേധമായിരുന്നു സമരമുറ. സമരം വിജയിപ്പിക്കാന്‍ വീടുകള്‍ തോറും പ്രചാരണം നടത്തിയ ദീപുവിനെ പ്രതികള്‍ മര്‍ദ്ദിക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവത്തിനു താന്‍ ദൃക്സാക്ഷിയാണെന്ന് കിഴക്കമ്പലം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്‌ മെമ്പര്‍ നിഷ പറഞ്ഞു. ദീപു വിളിച്ചതിനെ തുടര്‍ന്നാണ്‌ സംഭവസ്ഥലത്തേക്ക് പോയത് എന്നും പ്രദേശവാസികളായ സിപിഎം പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത് എന്നും നിഷ പറഞ്ഞു. ഇപ്പോള്‍ അറസ്റ്റിലായ 3 പേര്‍ ചേര്‍ന്ന് ദീപുവിനെ ബലം പ്രയോഗിച്ച് മതിലില്‍ ചേര്‍ത്ത് നിര്‍ത്തിയ കാഴ്ചയാണ് താന്‍ അവിടെ ചെന്നപ്പോള്‍ കണ്ടത്. എന്തിനാണ് ദീപുവിനെ ഇങ്ങനെ ചെയ്യുന്നത് എന്ന ചോദ്യത്തിന് ഭീഷണിയോടെയാണ് മറുപടി പറഞ്ഞത്. ''ഞങ്ങളാടീ തല്ലിയത്, ഞങ്ങള്‍ സിപിഎമ്മുകാരാ ടീ, അഞ്ചു മണിക്ക് ശേഷം വാര്‍ഡില്‍ കയറിയാല്‍ കാലുതല്ലിയൊടിക്കും'' എന്ന് ഭീഷണിപ്പെടുത്തിയതായും വാര്‍ഡ്‌ മെമ്പര്‍ നിഷ പറഞ്ഞു. ആ സമയത്ത് കുന്നത്തുനാട് എം എല്‍ എ അവിടെ എത്തിയിരുന്നു. സംഭവത്തില്‍ പങ്കില്ലെങ്കില്‍ എന്തിനാണ് ആ സമയത്ത് എം എല്‍ എ അവിടെ വന്നത് എന്നും നിഷ ചോദിക്കുന്നു. സാഹചര്യത്തെളിവുകളനുസരിച്ച് കുന്നത്തുനാട് എം എല്‍ എ അടക്കം കൂട്ടുനിന്നുകൊണ്ട് നടത്തിയ കൊലപാതകമാണിത് എന്നും നിഷ ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More