LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൗരത്വ സമരം ചെയ്തവരുടെ സ്വത്ത് തിരികെ നല്‍കണം - യോഗിയോട് സുപ്രീംകോടതി

ഡല്‍ഹി: കേന്ദ്രസര്‍ക്കരിന്‍റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവരില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കള്‍ തിരികെ നല്‍കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. നിലനില്‍പ്പിന്‍റെ ഭാഗമായാണ് സമരം നടത്തിയതെന്നും അതിനാല്‍ പ്രക്ഷോഭകരില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കള്‍ തിരികെ നല്കണമെന്നുമാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സമരക്കാര്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് കാണിച്ച് നല്‍കിയ റിക്കവറി നോട്ടീസും പിന്‍വലിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും, ജസ്റ്റിസ് സൂര്യകാന്തും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

സ്വത്തുവകകള്‍ തിരികെ നല്കാന്‍ ആവശ്യപ്പെടരുതെന്നും ഇത് സര്‍ക്കാരിന് അധിക ബാധ്യത സൃഷ്ടിക്കുമെന്നും യോഗി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ വാദിച്ചു. എന്നാല്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് വേണ്ടി ട്രിബ്യൂണലിനെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പർവൈസ് ആരിഫ് സമർപ്പിച്ച ഹർജിയിലാണ് പ്രക്ഷോഭകര്‍ക്ക് അനുകൂല വിധിയുണ്ടായിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൗരത്വഭേദഗതി ബിൽ 2019 ഡിസംബർ 4 നാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. 2019 ഡിസംബർ 10 ന് ലോക്സഭയും പിന്നീട് 2019 ഡിസംബർ 11 ന് രാജ്യസഭയിലും പാസാക്കി. ഈ നിയമം 2020 ജനുവരി 10 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരികയും ചെയ്തു. നിയമത്തിനെതിരെ രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു വരാന്‍ ഇടയാക്കിയിരുന്നു. സി എ എ ക്കെതിരെ  സമരം ചെയ്ത പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാന്‍ 2019 ഡിസംബര്‍ 21 നാണ് യോഗി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. ഇതിനെതിരെയാണ് പർവൈസ് ആരിഫ് കോടതിയെ സമീപിച്ചത്. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More