LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മരിച്ചെന്ന് വ്യാജവാര്‍ത്ത; അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് മാലാ പാര്‍വ്വതി

തിരുവനന്തപുരം: താന്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതുമൂലം ഒരുപാട് അവസരങ്ങള്‍ നഷ്ടമായെന്ന് നടി മാലാ പാര്‍വ്വതി. മരിച്ചിട്ടില്ലെന്ന് പറയേണ്ടിവരുന്നത് തമാശയാണോ ഗതികേടാണോ എന്ന് തനിക്കറിയില്ലെന്നും ഇത്തരം വാര്‍ത്തകള്‍ മൂലം അവസരങ്ങള്‍ ഇല്ലാതാവുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാണെന്നും മാലാ പാര്‍വ്വതി പറഞ്ഞു. മാലാ പാര്‍വ്വതിക്ക് എന്താണ് സംഭവിച്ചത്, മാലാ പാര്‍വ്വതിയുടെ മരണത്തിന്റെ കാരണം എന്താണ് എന്ന തലക്കെട്ടുകളോടുകൂടിയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്.

'ഒരു കാസ്റ്റിംഗ് ഏജന്റ് എനിക്ക് ഹൈദരാബാദില്‍ നിന്ന് അയച്ചുതന്നതാണിത്. ഇത്തരം വാര്‍ത്തകള്‍ കാരണം അവര്‍ ആശയക്കുഴപ്പത്തിലാണ് എന്ന് തോന്നുന്നു. ഞാന്‍ മരിച്ചു എന്ന് അവര്‍ കരുതുന്നതുകൊണ്ട് എനിക്ക് അവസരങ്ങളില്ലാതാവുകയാണ്. ഈ സ്ഥിതി വളരെ ഗുരുതരമാണ്. മരിച്ചിട്ടില്ല എന്ന് പറയേണ്ടിവരുന്നത് ഗതികേടാണോ തമാശയാണോ എന്നറിയില്ല. പക്ഷേ വര്‍ക്കുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിനു തുല്യമാണ്. വാട്ട്‌സാപ്പില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റിയതുകൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെണ്‍കുട്ടി എന്നെ വിളിച്ചത്. രണ്ട് പരസ്യത്തിന്റെ ഓഡീഷനാണ് മിസ്സായത്'- മാലാ പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിഷ്ണു വിശാല്‍ നായകനായ എഫ് ഐ ആര്‍ ആണ് മാലാ പാര്‍വ്വതിയുടെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ നായകന്റെ അമ്മയായ പര്‍വീണാ ബീഗം എന്ന മുഴുനീള കഥാപാത്രത്തെയാണ് മാലാ പാര്‍വ്വതി അവതരിപ്പിച്ചത്. നടി രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കി, മുരുകേശ് ശേഖര്‍ സംവിധാനം ചെയ്യുന്ന അമുദ, അമല്‍ നീരദിന്റെ ഭീഷ്മപര്‍വ്വം എന്നിവയാണ് മാലാ പാര്‍വ്വതിയുടെ ഇനി പുറത്തിറങ്ങാനുളള ചിത്രങ്ങള്‍.

Contact the author

Web Desk

Recent Posts

Entertainment Desk 11 months ago
Editorial

പൃഥ്വിരാജ് നായകനാകുന്ന 'കടുവ' നാളെ മുതല്‍ തിയേറ്ററിലേക്ക്

More
More
Web Desk 11 months ago
Editorial

നോ എന്‍ട്രി ബോര്‍ഡ് വേണ്ട; ചിലരുടെ താത്പര്യത്തിനനുസരിച്ച് ആരെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല - കെ മുരളിധരന്‍

More
More
Web Desk 11 months ago
Editorial

പൈസയുണ്ടാക്കാന്‍ വേറേ വഴി നോക്ക്; വ്യാജ സിനിമാ നിരൂപകരെ വിമര്‍ശിച്ച് നടന്‍ ഷൈന്‍ നിഗം

More
More
Web Desk 11 months ago
Editorial

കോണ്‍ഗ്രസിലെ ജനാധിപത്യസംവിധാനം മറ്റൊരു പാര്‍ട്ടിയിലുമില്ല, തെരഞ്ഞെടുപ്പ് സമിതിയുടെ മറുപടിയില്‍ തൃപ്തന്‍- ശശി തരൂര്‍

More
More
National Desk 3 years ago
Editorial

യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ബിജെപിയുടെ ഓഫീസുകള്‍ സംരക്ഷിക്കാനല്ല- രാഹുല്‍ ഗാന്ധി

More
More
National Desk 3 years ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More