LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണം; പൊലീസ് കേസെടുത്തു

കോഴിക്കോട്: മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. ലൈംഗികച്ചുവയോടെയുളള അധിക്ഷേപം നടത്തിയ ന്യൂസ് കഫേ ലൈവ് എന്ന യൂട്യൂബ് ചാനലിന്റെ അവതാരകനെ പ്രതിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഐ പി സി 354 എ( ലൈംഗികച്ചുവയോടെയുളള അധിക്ഷേപം), ഐ പി സി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യൂട്യൂബ് ചാനലിനെതിരെ കോടതിയെ സമീപിക്കാനുളള നടപടികള്‍ മീഡിയാ വണ്‍ ആരംഭിച്ചിട്ടുണ്ട്. മീഡിയാ വണ്ണിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെയും പരാതി നല്‍കും. മീഡിയാ വണ്‍ ചാനലിന് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് മീഡിയാ വണ്‍ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ സൈബര്‍ ആക്രമണം നടന്നത്. വംശീയവും ലൈംഗികവുമായ അധിക്ഷേം നിറഞ്ഞ പോസ്റ്റുകളും അശ്ലീല പ്രചാരണങ്ങളും ഓണ്‍ലൈന്‍ ചാനലുകളിലും ബിജെപി ആർ എസ് എസ് ചായ് വുളള ഗ്രൂപ്പുകളിലുമാണ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സ്മൃതിക്ക് പിന്തുണയുമായി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

Contact the author

Web Desk