LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഉങ്കളിൽ ഒരുവൻ'; സ്റ്റാലിന്റെ ആത്മകഥ രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ ആത്മകഥയായ 'ഉങ്കളിൽ ഒരുവന്‍റെ' (നിങ്ങളിൽ ഒരുവൻ) ആദ്യ ഭാ​​ഗത്തിന്റെ പ്രകാശനം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിര്‍വ്വഹിക്കും. ഫെബ്രുവരി 28 -ന് ചെന്നൈ നന്ദംപാക്കം ട്രേഡ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളള ബിജെപി ഇതര മുഖ്യമന്ത്രിമാർ പങ്കെടുക്കുമെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി. 1976 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആദ്യ 23 വർഷങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവെപ്പിനെ കുറിച്ചും, പെരിയാർ, സി എൻ അണ്ണാദുരൈ, പിതാവ് കലൈഞ്ജർ കരുണാനിധി തുടങ്ങിയ ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കൾ നടത്തിയ സമരങ്ങളെകുറിച്ചുമൊക്കെയുള്ള വിവരണങ്ങളാണ് ആത്മകഥയുടെ ആദ്യഭാഗത്തിന്‍റെ ഹൈലൈറ്റ്. രാഷ്ട്രീയത്തിന്റെയും സമൂഹത്തോടുള്ള സേവനത്തിന്റെയും ആദ്യപാഠങ്ങൾ താൻ ഇവരിലൂടെ പഠിച്ചതെങ്ങനെയെന്നും ജനകീയ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള നീണ്ട സമരങ്ങൾക്കൊടുവിൽ ഡിഎംകെയുടെ വളർച്ചയെക്കുറിച്ചും അദ്ദേഹം വിശദമായി എഴുതിയിട്ടുണ്ടെന്നാണ് പുസ്തകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഹുല്‍ഗാന്ധിക്കും പിണറായി വിജയനും പുറമേ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ്, പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. 

തമിഴ്നാടിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം. കെ. സ്റ്റാലിന്‍. 1996 മുതൽ 2002 വരെ ചെന്നൈ നഗരസഭയുടെ മേയറായും 2009 മുതൽ 2011 വരെ തമിഴ്‌നാടിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റാലിൻ തന്‍റെ പിൻഗാമിയാകുമെന്ന് കരുണാനിധി നേരത്തേ വ്യക്തമാക്കിയിരുന്നു. 2017 ജനുവരി 4 ന് അദ്ദേഹം, ദ്രാവി‍ഡ മുന്നേറ്റ കഴകത്തിന്റെ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റു. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More