LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗവര്‍ണര്‍ അനാവശ്യ ആര്‍ഭാടം; 157 സ്റ്റാഫുള്ള രാജ്ഭവനില്‍ നടക്കുന്നതെന്താണ്?- കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്റെ വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നു. 157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത് എന്ന് കാനം ചോദിച്ചു. ഗവര്‍ണര്‍ ലക്ഷദ്വീപിലേക്കും മൂന്നാറിലേക്കും നടത്തിയ യാത്രയുടെ ചെലവ് സംബന്ധിച്ച് വിവാരാവകാശ നിയമപ്രകാരം അന്വേഷിച്ചാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക്‌ യാതൊരധികാരവുമില്ല. ഗവര്‍ണര്‍ക്ക്‌ എന്തും പറയാം എന്ന് കരുതുന്നത് കൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പ്രതികരിക്കുന്നത് എന്നും കാനം പറഞ്ഞു. ഗവര്‍ണര്‍ എന്ന പദവി തന്നെ അനാവശ്യമായ ഒരാര്‍ഭാടമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗവര്‍ണര്‍ എന്നത് ഒരു ഭരണഘടനാ സ്ഥാപനമാണ്. എന്തും പറയാനാവില്ല. ഗവര്‍ണറുടെ ജോലികള്‍ എന്താണ് എന്ന് നിര്വ്വചിക്കപ്പെട്ടിട്ടുണ്ട്. അതിനപ്പുറത്തുള്ള കാര്യങ്ങളില്‍ അദ്ദേഹം അഭിപ്രായം പറയുന്നതിനെ ഗൌരവമായി എടുക്കേണ്ടതില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More