LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശിവശങ്കര്‍ ഇത്തരം വൃത്തികെട്ട പരിപാടികള്‍ ചെയ്യരുത്- സ്വപ്‌നാ സുരേഷ്

കൊച്ചി: എച്ച് ആര്‍ ഡി എസിലെ നിയമനത്തിനുപിന്നാലെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കുപിന്നില്‍ എം ശിവശങ്കറാണെന്ന് സംശയിക്കുന്നതായി സ്വപ്‌നാ സുരേഷ്. 'ഓഫര്‍ ഞാന്‍ അംഗീകരിച്ചു. ആ ഓഫറില്‍ ഒരിടത്തും അത് ആര്‍ എസ് എസ് എന്‍ജിഒ ആണെന്നോ ബിജെപി എന്‍ജിഒ ആണെന്നോ അല്ലെങ്കില്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെ കീഴിലുളള എന്‍ജിഒ ആണെന്നോ പറഞ്ഞിട്ടില്ല. ജീവിക്കാന്‍ നിവൃത്തിയില്ലാതെ നില്‍ക്കുന്ന എന്റെ മുന്നില്‍ ഫില്‍ട്ടര്‍ ചെയ്ത് എടുക്കാന്‍ ഒരുപാട് അവസരങ്ങളൊന്നുമില്ല. ഇപ്പോള്‍ ഈ നടക്കുന്ന വിവാദങ്ങളുടെ പിന്നിലും എന്തൊക്കെയോ ഉദ്ദേശങ്ങളുണ്ട്. ശിവശങ്കറിനോട് പറയാനുളളത് ഇതാണ്. നിങ്ങള്‍ക്ക് എന്നെ കൊല്ലാനുളള എല്ലാ അവകാശവുമുണ്ട്. എന്നെയും കുടുംബത്തെയും നിങ്ങള്‍ക്ക് കൊല്ലാം. അല്ലാതെ ഇത്തരം വൃത്തികെട്ട പരിപാടികള്‍ ചെയ്യരുത്'-സ്വപ്‌നാ സുരേഷ് പറഞ്ഞു.

ആദിവാസി വിഭാഗത്തിനായി അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയാണ് എച്ച് ആര്‍ ഡി എസ്. സ്ഥാപനത്തിലെ സ്ത്രീശാക്തീകരണ വിഭാഗം ഡയറക്ടറായാണ് സ്വപ്നയെ നിയമിച്ചിരിക്കുന്നത്. ജോലിക്കുവേണ്ടി ഒരുപാടുപേരെ സമീപിച്ചെങ്കിലും ജോലി തരാന്‍ പേടിയാണ് എന്നാണ് മിക്കവരും പറഞ്ഞതെന്നും അനില്‍ എന്ന സുഹൃത്ത് വഴിയാണ് എച്ച് ആര്‍ ഡി എസിലെ ജോലി ലഭിച്ചതെന്നും സ്വപ്നാ സുരേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'യോഗ്യതകള്‍ക്കപ്പുറം പ്രതിസന്ധി ഘട്ടത്തില്‍ വലിയ സഹായമാണ് ഈ ജോലി. രണ്ട് റൗണ്ട് അഭിമുഖങ്ങള്‍ക്കുശേഷമായിരുന്നു ജോലി ലഭിച്ചത്. സ്ഥാപനത്തിന്റെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് എനിക്കറിയില്ല. എന്റെ ജോലി നിയമനത്തിലേക്ക് രാഷ്ട്രീയം വലിച്ചിടുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. എനിക്ക് ജോലിയുണ്ടെങ്കിലേ മക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയൂ. നിങ്ങള്‍ക്ക് എന്നെ കൊല്ലണമെങ്കില്‍ കൊന്നോളു. ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെന്റെ മക്കളെ ഒന്ന് വളര്‍ത്തിക്കോട്ടെ, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം.'എന്നും സ്വപ്‌നാ സുരേഷ് പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More