LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തെലങ്കാനയിൽ 75 പേർക്കുകൂടി കൊവിഡ്-19

തെലങ്കാനയിൽ 75 പേർക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇവരെല്ലാം നിസാമു​ദ്ദീനിലെ തബ് ലീ​ഗി സമ്മേളനത്തിൽ പങ്കെടുത്തവരാണ്. തെലങ്കാനയിൽ രോ​ഗ ബാധിതരുടെ എണ്ണം 230 ആയി. സംസ്ഥാനത്ത്  രോഗം ബാധിച്ച് ഇന്ന് രണ്ടുപേർ മരിച്ചു. രണ്ട് പേരും തബ് ലീ​ഗി സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് മരണം സംഖ്യ 11 ആയി. എന്നാൽ ഒടുവിലെ കണക്കുകൾ പ്രകാരം 32 കൊവിഡ് രോഗം ഭേദമായിട്ടുമുണ്ട്.

തമിഴ്നാട്ടിൽ കൊവിഡ് രോ​ഗ ബാധിതരുടെ എണ്ണം ​ഗണ്യമായി വർദ്ധിച്ചു. ഇന്ന് മാത്രം 102 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ അസുഖം ബാധിച്ചവരുടെ എണ്ണം 400 പിന്നിട്ടു. ഇതിൽ 364  പേരും തബ് ലീ​ഗി സമ്മേളനത്തിൽ പങ്കെടുത്തവരാണ്.  തമിഴ്നാട് സർക്കാർ സംസ്ഥാനം മുഴുവൻ കൊവിഡ് സാധ്യതാ മേഖലയായി പ്രഖ്യാപിച്ചു. കഴിഞ്ഞ 3 ദിവസത്തിനിടെ 300 ഓളം പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ചത്.

11 സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മുംബൈ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാരാണ് അസുഖ ബാധിതരായത്. 150 ഓളം സിഐഎസ്എഫ് ജവാന്മാർ നിരീക്ഷണത്തിലുണ്ട്. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായാണ് ഇവർ നിരീക്ഷണത്തിലുളളത്. കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ ജവാന്മാർ കർശനമായി പാലിക്കണമെന്ന് സിഐഎസ് ആവശ്യപ്പെട്ടിട്ടണ്ട്.

Contact the author

Web Desk