LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിര്‍ഭയമായി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവര്‍ക്ക് വോട്ട് ചെയ്യൂ- രാഹുല്‍ ഗാന്ധി

ഡല്‍ഹി: നിര്‍ഭയമായി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതിയ സര്‍ക്കാരുണ്ടാകുമ്പോള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പുതിയ ഭാവിയാണുണ്ടാവുകയെന്നും ജനങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലും ഉത്തര്‍പ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഉത്തര്‍പ്രദേശില്‍ സര്‍വ്വശക്തിയുമെടുത്താണ് കോണ്‍ഗ്രസ് പോരാടുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. യുപിയില്‍ പുതിയ രാഷ്ട്രീയമുണ്ടാവാനാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും ജനങ്ങളെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

പഞ്ചാബിലെ 117 മണ്ഡലങ്ങളിലേക്കും, ഉത്തർ പ്രദേശിലെ 59 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പഞ്ചാബില്‍ ഒറ്റത്തവണയായാണ്‌ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ യുപിയില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബിജെപി, ശിരോമണി അകാലിദൾ എന്നീ പാർട്ടികളുടെ കടുത്ത പോരാട്ടമാണ് പഞ്ചാബില്‍ നടക്കുന്നത്. കര്‍ഷക സമരവും മോദി വിരുദ്ധ വികാരവും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടതുമൊക്കെ കോണ്‍ഗ്രസിന് വെല്ലുവിളിയുയര്‍ത്തുന്ന ഘടകങ്ങളാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഉത്തർ പ്രദേശ് മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്‍റെ ശ്രദ്ധാകേന്ദ്രം കർഹാലാണ്. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് മത്സരിക്കുന്ന മണ്ഡലമാണ് കർഹാൽ. ബിഎസ്പി നേതാവ് ശിവ്പാൽ യാദവ് ജനവിധി തേടുന്ന ജസ്വന്ത് നഗറിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഹത്രാസ്, കന്നൗജ്, ഝാൻസി, ഫിരോസാബാദ് എന്നീ മണ്ഡലങ്ങളും ഇന്ന് തന്നെയാണ് വോട്ടിംഗ് നടക്കുന്നത്. യുപിയില്‍ തെരഞ്ഞെടുപ്പ് 7 ഘട്ടമായി പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. മാർച്ച്  ഏഴിനാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുക. 10 ന് വോട്ടെണ്ണും. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More