LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗവര്‍ണര്‍ രാഷ്ട്രീയം പറഞ്ഞുതുടങ്ങിയതോടെ സുരേന്ദ്രന് പണിയില്ലാതായി- കെ മുരളീധരന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയം പറഞ്ഞുതുടങ്ങിയതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പണിയില്ലാതായെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഒരു ഗവര്‍ണര്‍ക്ക് എത്ര തരംതാഴാമെന്നതിന്റെ ഉദാഹരണമാണ് ആരിഫ് മുഹമ്മദ് ഖാനെന്നും അതിന് അവസരമൊരുക്കിയത് പിണറായി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. 'ഗവര്‍ണര്‍ വന്ന് നയപ്രഖ്യാപനം നടത്താന്‍ മാത്രം ഒരു ഉദ്യോഗസ്ഥനെ ബലികൊടുക്കേണ്ടിവന്നു. ഗവര്‍ണറുടെ സ്റ്റാഫായി ഹരി എസ് കര്‍ത്തയെ നിയമിച്ചത് അംഗീകരിക്കാനാവില്ല. ഹരി ബിജെപി നേതാവാണ്. സര്‍ക്കാര്‍ ആ നിയമനം ഒരിക്കലും അംഗീകരിക്കാന്‍ പാടില്ലായിരുന്നു. മുഖ്യമന്ത്രിക്ക് ഗവര്‍ണറെ പേടിയാണ്.  ഈ പേടി വച്ച് എങ്ങനെ അദ്ദേഹം മോദിയെയും അമിത് ഷായെയും നേരിടും. ബിജെപിക്കാരുടെ പണിയെടുക്കുകയാണ് ഗവര്‍ണര്‍. അദ്ദേഹത്തെ നിലക്കുനിര്‍ത്താനുളള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം'- മുരളീധരന്‍ പറഞ്ഞു. 

കിഴക്കമ്പലത്ത് ട്വന്റി 20 പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം മൃഗീയമാണെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിന്റെ മനസാക്ഷിയെ ലജ്ജിപ്പിച്ച സംഭവമാണ് ദീപുവിന്റെ കൊലപാതകമെന്നും ഭരണകക്ഷി എം എല്‍ എക്കെതിരെ സമരം ചെയ്യാന്‍ പോലും സാധിക്കില്ലെന്ന അവസ്ഥയായിരിക്കുകയാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തില്‍ പങ്കില്ലെന്ന് പറഞ്ഞാല്‍ മാത്രം പോരാ നിലപാട് വ്യക്തമാക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ദീപുവിന്റെ മരണത്തില്‍ സിബി ഐ അന്വേഷണം വേണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, തലക്കേറ്റ ശക്തമായ ക്ഷതംമൂലമാണ് ദീപു മരിച്ചതെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിക്കുപുറകില്‍ രണ്ടിടത്ത് ക്ഷതമുണ്ട്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു. കരള്‍ രോഗബാധയുണ്ടായിരുന്നു. രക്തധമനികളില്‍ പൊട്ടലുണ്ട് എന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കമ്പലത്ത് സംഘര്‍ഷമുണ്ടായിട്ടില്ലെന്നും ലിവര്‍ സിറോസിസ് മൂലമാണ് ദീപു മരിച്ചതെന്നുമാണ് പി വി ശ്രിനിജിന്‍ എംഎല്‍എയും സി പി എം നേതാക്കളും ആവര്‍ത്തിച്ചിരുന്നത്. ഇത് തെറ്റെന്ന് തെളിയിക്കുന്നതാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More