LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്തത്തിലലിഞ്ഞ പാർട്ടിയാണ് സി പി എം - കെ സുധാകരന്‍

സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ട്വന്‍റി ട്വന്‍റി പ്രവർത്തകന്‍ ദീപുവിന്‍റെ മരണം ലിവർ സിറോസിസ് മൂലമാണെന്ന കുന്നത്തുനാട്‌ എം എല്‍ എ പി വി ശ്രീനിജിന്‍റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്തത്തിലലിഞ്ഞ പാർട്ടിയാണ് സി പി എം. മധുവിനെ ആൾക്കൂട്ടക്കൊലപാതകം നടത്തിയവരെ സംരക്ഷിച്ച മുഖ്യമന്ത്രി വിജയൻ്റെ പാർട്ടി ഇപ്പോളിതാ ഒരു ദളിത് യുവാവിനെ കൂടി തല്ലിക്കൊന്നിരിക്കുന്നു. ഭരണകൂടത്തിൻ്റെ എച്ചിൽ നക്കി ശിഷ്‌ടകാലം കഴിയാമെന്ന്  കരുതുന്നവർ കടുത്ത അനീതികൾ കണ്ടാലും പ്രതികരിക്കില്ല - കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്തത്തിലലിഞ്ഞ പാർട്ടിയാണ് സി പി എം.

മധുവിനെ ആൾക്കൂട്ടക്കൊലപാതകം നടത്തിയവരെ സംരക്ഷിച്ച മുഖ്യമന്ത്രി വിജയൻ്റെ പാർട്ടി ഇപ്പോളിതാ ഒരു ദളിത് യുവാവിനെ കൂടി തല്ലിക്കൊന്നിരിക്കുന്നു.  യുവാവ് മരിച്ചത് ലിവർ സിറോസിസ് കാരണമെന്ന് പറഞ്ഞ് മൃതദേഹത്തെ പോലും ഭരണപക്ഷ MLA അപമാനിച്ചിരിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്ന് വ്യക്തമായിട്ടുണ്ട്. പൊതുസമൂഹവും സാംസ്ക്കാരിക നായകരും കുറ്റകരമായ മൗനം പാലിക്കുകയാണ്. ഭരണകൂടത്തിൻ്റെ എച്ചിൽ നക്കി ശിഷ്‌ടകാലം കഴിയാമെന്ന്  കരുതുന്നവർ കടുത്ത അനീതികൾ കണ്ടാലും പ്രതികരിക്കില്ല. 

സി പി എം നടത്തിയ ദീപുവിൻ്റെ കൊലപാതകത്തിൽ  ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.  ആൾക്കൂട്ടക്കൊലപാതകത്തിന് നേതൃത്വം കൊടുത്ത സിപിഎം MLA യെ ഒന്നാം പ്രതിയാക്കി കേസെടുക്കണം. ഇനിയെങ്കിലും ദളിത് വിരോധം അവസാനിപ്പിക്കാൻ സി പി എമ്മിനോട്  കെ പി സി സി ആവശ്യപ്പെടുന്നു. ജീവിത സാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന സമൂഹമാണ് ദളിതരുടേത്.  കൊടിയ അനീതികൾക്കെതിരെ മുന്നോട്ടുള്ള പോരാട്ടങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്  ദളിത് സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 year ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 1 year ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 1 year ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 3 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 3 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More