LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷകര്‍ ഒരിക്കലും ക്ഷമിക്കില്ല, യുപിയില്‍ ബിജെപി ഇല്ലാതാവും- അഖിലേഷ് യാദവ്

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപി ഇല്ലാതാവുമെന്ന് യുപി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ ബിജെപിയോട് ക്ഷമിക്കില്ല. വോട്ടെടുപ്പിന്റെ ആദ്യരണ്ടുഘട്ടത്തിലും സമാജ് വാദി പാര്‍ട്ടി സെഞ്ച്വറി നേട്ടം കൈവരിച്ചിട്ടുണ്ടെന്നും അത് അടുത്ത ഘട്ടത്തിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജസ് വന്ത് നഗറില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് യുപിയില്‍ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം അഖിലേഷ് യാദവ് പ്രകടിപ്പിച്ചത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ബിജെപിയുടെ ഭരണത്തിനുകീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരായ യുവാക്കളുളളത് ഇവിടെയാണ്. ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടമായി തിരികെയെത്തിവരില്‍ ഭൂരിപക്ഷവും യുപിയിലുളളവരാണ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ദിനംപ്രതി ഉയരുകയാണ്. യുപി മുഖ്യമന്ത്രി ഉറങ്ങുകയാണോ? സ്വന്തം ഉത്തരവാദിത്വം മനസിലാക്കി കുറ്റവാളികളെ ശിക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ? ഖൊരക്പൂര്‍ എക്‌സ്പ്രസ് വേയില്‍ എത്താന്‍പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാനോ സംസ്ഥാനത്ത് നല്ല കാര്യങ്ങള്‍ കാണാനോ അദ്ദേഹത്തിന് താല്‍പ്പര്യമില്ല'- അഖിലേഷ് യാദവ് പറഞ്ഞു. മൂന്നാം ഘട്ടത്തില്‍ ഉത്തർ പ്രദേശിലെ 59 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. മാർച്ച്  ഏഴിനാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുക. 10 ന് വോട്ടെണ്ണും. 

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More