ഡൽഹി നിസാമുദ്ദീനിലെ തബ് ലീഗി മതസമ്മേളനവും , കുടിയേറ്റ തൊഴിലാളികളുടെ പലായനവും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തിരിച്ചടിയായെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംസ്ഥാന ഗവർണമാരുമായും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരുമായും നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. വീഡിയോ കോൺഫ്രൻസിംഗിലൂടെയാണ് ഗവർണമാരെ രാഷ്ട്രപതി അഭിസംബോധന ചെയ്തത്.
Also Read
രാജ്യത്ത് നടപ്പാക്കയി ലോക്ഡൗണിനിടെ ആരും പട്ടിണികിടക്കേണ്ട സാഹചര്യമുണ്ടാകരുത്. സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകരുത്. ഈ പോരാട്ടത്തിൽ അശ്രദ്ധയ്ക്ക് സ്ഥാനമില്ലെന്നും രാഷ്ട്രപതി പറഞ്ഞു. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും നേരെയുള്ള അക്രമങ്ങളിൽ രാഷ്ട്രപതി ആശങ്കയറിയിച്ചു.