LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മീഡിയാ വണ്ണിന്റെ ഉളളടക്കത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യട്ടെ- പ്രമോദ് രാമന്‍

കോഴിക്കോട്: മീഡിയാ വണ്‍ ചാനലിന്റെ ഉളളടക്കത്തില്‍ രാജ്യദ്രോഹപരമായ എന്തെങ്കിലുമുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ അറസ്റ്റ് ചെയ്യട്ടേ എന്ന് മീഡിയാ വണ്‍ ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. എന്തുകൊണ്ടാണ് ചാനലിന് വിലക്കേര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കാത്ത സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ ചാനലിനെക്കുറിച്ച് തെറ്റായ ധാരണ പരത്താനാണ് ശ്രമിക്കുന്നതെന്നും അത് മൗലികാവകാശ ലംഘനമാണെന്നും പ്രമോദ് രാമന്‍ പറഞ്ഞു. കോഴിക്കോട്ട് യൂത്ത് ലീഗ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഞാന്‍ മീഡിയാവണ്ണിന്റെ എഡിറ്റര്‍ സ്ഥാനത്തുവന്നിട്ട് 7 മാസമായി. ഈ ചുരുങ്ങിയ കാലഘട്ടത്തില്‍തന്നെ എനിക്കറിയാം മീഡിയാവണ്‍ ഒരു സ്വതന്ത്ര്യ മാധ്യമമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ് എന്ന്. ഞാനതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടയാളാണ്. മീഡിയാവണ്ണിന്റെ ഉളളടക്കത്തില്‍ രാജ്യദ്രോഹപരമായോ ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ എന്തെങ്കിലും കടന്നുവരുന്നുണ്ടെങ്കില്‍ കേന്ദ്രഗവണ്‍മെന്റിന്റെ പൊലീസ് വന്ന് എന്നെ അറസ്റ്റ് ചെയ്യട്ടെ, എന്നെ അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം ഇപ്പോള്‍ അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം പൊളളയാണ് എന്നാണ്'-പ്രമോദ് രാമന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്തുകൊണ്ടാണ് സംപ്രേക്ഷണം വിലക്കിയതെന്ന് പറയാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ചാനലിനെക്കുറിച്ച് നാട്ടുകാരുടെ മനസില്‍ സംശയം വളരണം എന്ന ഉദ്ദേശത്തോടുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. 'ജനങ്ങള്‍ക്കിടയില്‍ ചാനലിനെപ്പറ്റി തെറ്റിദ്ധാരണ പരത്താനാണ് ഉദ്ദേശമെങ്കില്‍ അത് നടക്കില്ല. നടക്കാന്‍ അനുവദിക്കില്ല എന്നാണ് മീഡിയാവണ്ണിന്റെ തീരുമാനം. മാധ്യമസ്വാതന്ത്ര്യമെന്നത് രാജ്യത്തെ ഏതൊരാള്‍ക്കും അഭിപ്രായങ്ങള്‍ പറയാനും പ്രകടിപ്പിക്കാനുമുളള സ്വാതന്ത്ര്യം കൂടിയാണ്. സര്‍ക്കാരിന് രുചിക്കാത്ത കാര്യങ്ങളുണ്ടെങ്കില്‍ അതിനോട് സംവദിക്കുകയാണ് വേണ്ടത്. അല്ലാതെ ചാനലിനെ വിലക്കുകയോ നിയന്ത്രിക്കുകയോ അല്ല'- പ്രമോദ് രാമന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More