LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അംബേദ്കറെ അപമാനിച്ച ജഡ്ജിക്കെതിരെ ബംഗളുരുവില്‍ വന്‍ പ്രതിഷേധം

ബംഗളുരു: മഹാത്മാഗാന്ധിയുടെ ചിത്രത്തിനുസമീപം അംബേദ്കറുടെ ചിത്രം വയ്ക്കുന്നതിനെ എതിര്‍ത്ത ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബംഗളുരുവില്‍ ദളിത് സംഘടനകളുടെ പ്രതിഷേധം. ശനിയാഴ്ചയായിരുന്നു ലക്ഷക്കണക്കിനുപേര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് നടന്നത്. 'സംവിധാന സംരക്ഷണ  മഹാ ഒക്കൂട്ട'ന്റെ നേതൃത്വത്തിലായിരുന്നു വമ്പന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ബംഗളുരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് വിധാന്‍ സൗധ വഴി അനന്തറാവു സര്‍ക്കിളിലാണ് സമാപിച്ചത്. റായ്ച്ചൂര്‍ ജില്ലാ ജഡ്ജി മല്ലികാര്‍ജുന ഗൗഡ പാട്ടിലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ദളിത് സംഘര്‍ഷ സമിതി, അനുബന്ധ ദളിത് സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, കര്‍ഷകര്‍, വനിതാ സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍ തുടങ്ങിയവയില്‍ നിന്നുളള ലക്ഷക്കണക്കിനുപേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യണം. എല്ലാ കോടതികളിലും അംബേദ്കറുടെ ചിത്രം സ്ഥാപിക്കണം. ജഡ്ജിമാരെ നിയമിക്കുമ്പോള്‍ പട്ടികജാതി-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും പരിഗണന നല്‍കണം തുടങ്ങിയ കാര്യങ്ങളാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റായ്ച്ചൂര്‍ ജില്ലാ കോടതിയിലെ റിപ്പബ്ലിക് ദിന ചടങ്ങിനിടെ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനൊപ്പമുണ്ടായിരുന്ന അംബേദ്കറുടെ ചിത്രം എടുത്തുമാറ്റാന്‍ ജഡ്ജി മല്ലികാര്‍ജുന ഗൗഡ ആവശ്യപ്പെട്ടതാണ് വിവാദങ്ങള്‍ക്കുകാരണമായത്. എന്നാല്‍ താന്‍ അംബേദ്കറെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് മല്ലികാര്‍ജുന ഗൗഡയുടെ വിശദീകരണം. അംബേദ്കറുടെ ചിത്രം മഹാത്മാഗാന്ധിയുടെ അടുത്തുനിന്നും മാറ്റിയിട്ടില്ലെന്നും തനിക്കെതിരെ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗൗഡയെ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്ഥലംമാറ്റിയിരുന്നു. കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അപ്പലറ്റ് അതോറിറ്റിയിലേക്കാണ് സ്ഥലംമാറ്റിയത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More