LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഓപ്പറേഷന്‍ ബാബു' കര്‍ണാടകയിലും; നന്ദി ഹില്‍സില്‍ 200 അടി താഴ്ചയിലേയ്ക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

ചിക്കബല്ലപുര: കര്‍ണാടകയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നന്ദി ഹില്‍സില്‍ ട്രക്കിംഗിനിടെ 18-കാരന്‍ 200 അടി താഴ്ചയിലേയ്ക്ക് വീണു. മലയിടുക്കില്‍ കുടുങ്ങിയ നിഷാങ്ക് എന്ന യുവാവിനെ ഇന്ത്യന്‍ വ്യോമസേനയും ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തി. ഒറ്റയ്ക്ക് ട്രക്കിംഗിനെത്തിയ നിഷാങ്ക് കാല്‍ വഴുതി മലയിടുക്കിലേയ്ക്ക് വീഴുകയായിരുന്നു. ഭാഗ്യവശാല്‍ യുവാവ് മലയിടുക്കില്‍ തങ്ങി നിന്നെന്നും അവിടെ നിന്നും താഴേയ്ക്ക് വീണിരുന്നെങ്കില്‍ വന്‍ അപകടം സംഭവിക്കുമായിരുന്നു എന്നും ചിക്കബല്ലപുര എസ്പി ജി. കെ. മിഥുന്‍ കുമാര്‍ പറഞ്ഞു. 

അപകടമുണ്ടായപ്പോള്‍ തന്നെ യുവാവ് പോലീസിനെ വിവരം അറിയിക്കുകയും ലൊക്കേഷന്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ പോലീസും എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സേനാംഗങ്ങളും സ്ഥലത്തെത്തിയെങ്കിലും നിഷാങ്കിനെ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ഇന്ത്യന്‍ വ്യോമസേനയുടെ സഹായം തേടിയത്. പോലീസ് കൈമാറിയ വിവരങ്ങള്‍ അനുസരിച്ച് വ്യോമസേന നടത്തിയ തിരച്ചിലില്‍ യുവാവ് കുടുങ്ങിയ സ്ഥലം കണ്ടെത്തി. അനങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു യുവാവ് എന്ന് അധികൃതര്‍ പറഞ്ഞു. അപകടമുണ്ടായ മേഖല ലാന്‍ഡിംഗിന് അനുയോജ്യമായിരുന്നില്ല. ഇതോടെ ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ താഴ്ത്തിയ ശേഷം നിഷാങ്കിനെ ഉയര്‍ത്തിയെടുക്കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രക്ഷപ്പെടുത്തിയ നിഷാങ്കിനെ യെലങ്കയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി സ്വദേശിയായ യുവാവ് ബംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. അടുത്തിടെ പാലക്കാട് ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ സമാനമായ രീതിയില്‍ രക്ഷപ്പെടുത്തിയത് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ 40 മണിക്കൂറിലേറെ കുറുമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഏറെ പ്രയാസപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More