LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം; ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിളളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്‌

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ അഭിഭാഷകൻ ബി രാമൻ പിളളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രാമൻപിളളക്ക് നോട്ടീസയച്ചത്. എന്നാൽ താൻ ഈ കേസിന്റെ അഭിഭാഷകനാണ്. അതിനാൽ കേസിലുൾപ്പെട്ട ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷേ സാക്ഷിയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പരാതി നൽകിയ വ്യക്തിയുടെ കയ്യിൽ കാര്യമായ തെളിവുകളുമില്ല. അതിനാൽ തനിക്ക് ക്രൈംബ്രാഞ്ചിനുമുന്നിൽ ഹാജരാകാനോ വിശദീകരണം നൽകാനോ കഴിയില്ലെന്നാണ് രാമൻപിളള ക്രൈംബ്രാഞ്ചിന് നൽകിയ മറുപടി. 

അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തളളണമെന്ന് അതിജീവിത ആവശ്യപ്പെട്ടു.  കേസിൽ കക്ഷിചേരാൻ നടി അപേക്ഷ നൽകിയിട്ടുണ്ട്. തുടരന്വേഷം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം നിയമപരമായി നിലനിൽക്കില്ലെന്നാണ് നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗൂഢാലോചനാ കേസിൽ ദിലീപിന്റെ സഹോദരീ ഭർത്താവ് സൂരജ് ചോദ്യംചെയ്യലിന് ഹാജരായി. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഹാജരായത്. സഹോദരൻ അനൂപ് നാളെയാണ് ക്രൈംബ്രാഞ്ചിനുമുന്നിൽ ഹാജരാവുക. ഇവരിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധനാഫലം വന്നതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം ദിലീപിനെയും ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More