LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'കുതന്ത്രം മെനഞ്ഞവര്‍ ആരാണ്?' - യു പ്രതിഭ എംഎല്‍എയില്‍ നിന്നും സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണം തേടിയേക്കും

കായംകുളം: തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ ചിലര്‍ കുതന്ത്രം മെനെഞ്ഞെന്ന കായംകുളം എംഎല്‍എ യു പ്രതിഭയുടെ ആക്ഷേപത്തില്‍ ജില്ലാ കമ്മിറ്റി വിശദീകരണം തേടിയേക്കും. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ കായംകുളത്തെ വോട്ട് ചോര്‍ച്ച ചര്‍ച്ചയായില്ലെന്ന് എംഎല്‍എ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 'ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ന്നുപോയത് കായംകുളത്തു നിന്നാണ്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വ്വസമ്മതരായി നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാന്‍' എന്നായിരുന്നു അവരുടെ പരാമര്‍ശം. വോട്ടു ചോര്‍ച്ച, തോല്‍പ്പിക്കാന്‍ ശ്രമിച്ച നേതാക്കള്‍ എന്നിവരെക്കുറിച്ച് യു പ്രതിഭ എകെജി സെന്ററിലെത്തി പരാതി പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ എംഎല്‍എയുടെ പ്രതികരണം ശ്രദ്ധയില്‍ പെട്ടില്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. പക്ഷെ, എംഎല്‍എയുടെ പ്രതികരണത്തോടെ പലതവണ ഒതുക്കിവച്ച വിവാദ വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയായതില്‍ സിപിഐഎം പ്രാദേശിക നേതൃത്വത്തിനും അതൃപ്തി ശക്തമാണ്. ഈ സാഹചര്യത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റി യു പ്രതിഭയില്‍ നിന്ന് വിശദീകരണം തേടും. വിഷയത്തില്‍ കായംകുളം ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലര്‍ക്കെങ്കിലും ഞാന്‍ അപ്രിയയായ സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞു. ബോധപൂര്‍വമായി തന്നെ എന്നെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ വന്നതും ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാര്‍ട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ല. ഏറ്റവും കൂടുതല്‍ വോട്ട്  ചോര്‍ന്നുപോയത് കായംകുളത്തു നിന്നാണ് - എന്നായിരുന്നു യു പ്രതിഭയുടെ ഫേസ്ബുക്ക് കുറിപ്പ്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More