മുംബൈ: അഭിനയവും കരിയറും ഉപേക്ഷിച്ച് താന്‍ ഇസ്ലാം മത വിശ്വാസത്തിന്റെ പാതയിലേക്ക് പോവുകയാണെന്ന് ബിഗ്‌ബോസ് ഹിന്ദി മത്സരാര്‍ത്ഥിയും നടിയുമായ മെഹ്ജബി സിദ്ദിഖി. ഇനിമുതല്‍ ഹിജാബ് ധരിക്കാന്‍ തീരുമാനിച്ചെന്നും ഇസ്ലാംമത വിശ്വാസത്തിനുവേണ്ടി അഭിനയം നിര്‍ത്തിയ സനാ ഖാനാണ് തന്റെ ജീവിതത്തിലെ പ്രചോദനമെന്നും മെഹ്ജബി പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി കരിയര്‍ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
'കഴിഞ്ഞ രണ്ടുവര്‍ഷമായി ഞാന്‍ ഏറെ വിഷമത്തിലായിരുന്നു. സന്തോഷവും സുഖവുമുണ്ടാകാന്‍ എന്തുചെയ്യണം എന്ന കാര്യത്തില്‍ ഒരു ധാരണയുമില്ലായിരുന്നു. ഒരാള്‍ തെറ്റ് ചെയ്യുമ്പോള്‍ അതിന്റെ പാപം അയാളെ ഖബറിലും പിന്തുടരും. ഞാന്‍ ജീവിക്കാന്‍ മറന്നുപോയിരുന്നു. ജീവിതത്തിലെ കേവല സുഖങ്ങളില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. ദൈവത്തെ അനുസരിക്കുകയാണ് മനുഷ്യന്റെ കടമ. അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ചാല്‍ മനുഷ്യന് സമാധാനം ലഭിക്കില്ല. അല്ലാഹുവിനെ പ്രീതിപ്പെടുത്താനായി സമയം ചെലവഴിക്കുന്നതാണ് നല്ലത്. അത് എന്നെയും നിങ്ങളെയുമെല്ലാം മികച്ചവരാക്കുന്നു'- മെഹ്ജബി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു വര്‍ഷത്തോളമായി സനാ ഖാനെ പിന്തുടരുന്നുണ്ടെന്നും അവരുടെ വീഡിയോകള്‍ കണ്ടാണ് തന്റെ ഉളളിലെ മതചിന്ത ഉണര്‍ന്നതെന്നും മെഹ്ജബി പറഞ്ഞു. പശ്ചാത്താപത്തോടെ അല്ലാഹുവിലേക്ക് മടങ്ങിയതോടെ തനിക്ക് ലഭിച്ച സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അദ്ദേഹത്തോടുളള വിശ്വാസമാണ് സന്തോഷം നല്‍കുന്നത്. ഇനിമുതല്‍ എപ്പോഴും ഹിജാബ് ധരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പാപങ്ങള്‍ അല്ലാഹു പൊറുക്കട്ടെ എന്നും മെഹ്ജബി പറഞ്ഞു. ബിഗ് ബോസ് സീസണ്‍ 11-ലെ മത്സരാര്‍ത്ഥിയായിരുന്നു മെഹ്ജഹി സിദ്ദിഖി.