LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആര്യന്‍ ഖാന്‍ എഴുത്തുകാരനായി അരങ്ങേറ്റം കുറിക്കുന്നുവെന്ന് റിപ്പോര്‍ട്ട്‌

മുംബൈ: ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ എഴുത്തുകാരനായി അരങ്ങേറ്റം കുറിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു വെബ് സീരീസിന്റെയും ഫീച്ചര്‍ ഫിലിമിന്റെയും എഴുത്തുപണിയിലാണ് ആര്യന്‍ ഖാനെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണ്‍ പ്രൈമിനുവേണ്ടി വെബ് സീരീസും ഷാറൂഖ് ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിനുവേണ്ടിയുളള സിനിമയുമാണ് അണിയറയിലെന്നാണ് റിപ്പോര്‍ട്ട്.

ഷാറൂഖ് ഖാന്റെ മകള്‍ സുഹാനയും അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാനുളള തയാറെടുപ്പിലാണ്. നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി സോയാ അക്തര്‍ സംവിധാനം ചെയ്യുന്ന വെബ് സീരീസിലൂടെയാകും സുഹാന അഭിനയരംഗത്തേക്കെത്തുക. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ രണ്ടിനാണ് ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാവുന്നത്. കോര്‍ഡേലിയ ഇംപ്രസ എന്ന ആഢംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടിക്കിടെയായിരുന്നു ആര്യന്‍ അറസ്റ്റിലായത്. 28 ദിവസത്തെ ജയില്‍വാസത്തിനുശേഷം ഒക്ടോബര്‍ മുപ്പതിനാണ് ആര്യന് ജാമ്യം ലഭിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിന്നീട് കുറച്ചുനാള്‍ ലൈം ലൈറ്റില്‍ നിന്ന് മാറിനിന്ന ആര്യന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ പി എല്‍)ന്റെ ലേലത്തിന് സഹോദരി സുഹാനയ്‌ക്കൊപ്പം പങ്കെടുത്തിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമയായ ഷാറൂഖ് ഖാന് എത്തിച്ചേരാന്‍ സാധിക്കാതിരുന്ന സാഹചര്യത്തിലായിരുന്നു മക്കളായ ആര്യനും സുഹാനയും ലേലത്തില്‍ പങ്കെടുത്തത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More