LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചണ്ഡീഗഡില്‍ വൈദ്യുതി വിതരണം നിലച്ചിട്ട് 36 മണിക്കൂര്‍ പിന്നിടുന്നു!

ചണ്ഡീഗഡ്: വൈദ്യതി വകുപ്പ് ജീവനക്കാരുടെ പ്രതിഷേധത്തില്‍ സ്തംഭിച്ച് ചണ്ഡീഗഡ്. ജീവനക്കാരുടെ സമരംമൂലം ചണ്ഡീഗഡിലെ മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ 36 മണിക്കൂറായി വൈദ്യുതിയും വെളളവുമില്ല. മൂന്ന് ദിവസമായുളള ജീവനക്കാരുടെ സമരം സംസ്ഥാനത്തെ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. വൈദ്യുതി വകുപ്പ് സ്വകാര്യവത്ക്കരിക്കുന്നതിനെതിരെയാണ് വകുപ്പ് ജീവനക്കാര്‍ പ്രതിഷേധിക്കുന്നത്. സ്വകാര്യവത്കരണം തങ്ങളുടെ തൊഴില്‍ മേഖലയില്‍ മാറ്റം വരുത്തുമെന്നും വൈദ്യതി നിരക്ക് വര്‍ധിപ്പിക്കുമെന്നുമാണ് ജീവനക്കാരുടെ ആശങ്ക. സമരം പിന്‍വലിക്കാന്‍ കേന്ദ്ര യൂണിയന്‍ ടെറിറ്ററി അഡൈ്വസര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ ഒത്തുതീര്‍പ്പിലെത്തിയിട്ടില്ല. 

വൈദ്യുതി ജീവനക്കാരുടെ സമരം മൂലം തിങ്കളാഴ്ച്ച മുതല്‍ ചണ്ഡീഗഡിലെ ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടത്. നഗരത്തിലെ റോഡുകളിലെ ട്രാഫിക് ലൈറ്റുകളും വഴിവിളക്കുകളും പ്രവര്‍ത്തനരഹിതമായി. സമരം ആശുപത്രികളുടെ സമരത്തെയും കാര്യമായി ബാധിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്താനിരുന്ന ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. പ്രദേശത്തെ ഓണ്‍ലൈന്‍ ക്ലാസുകളും കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമെല്ലാം അടച്ചുപൂട്ടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വൈദ്യുതി പുനസ്ഥാപിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ചണ്ഡീഗഡ് ഭരണകൂടം അവകാശപ്പെടുന്നത്.  എന്നാല്‍ പ്രദേശത്തെ താമസക്കാരും വ്യാപാരികളും പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. പവര്‍ കട്ട് വ്യവസായ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More