LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിണറായിയുടെ ഭരണത്തില്‍ കേരളം ഗുണ്ടകളുടെ ഇടനാഴിയായി- വി ഡി സതീശന്‍

തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണത്തിനുകീഴില്‍ കേരളം ഗുണ്ടകളുടെ ഇടനാഴിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ഒരു പരാജയമാണെന്നും പിണറായിയുടെ ഭരണകാലത്ത് ഒറ്റപ്പെട്ട സംഭവം എന്നത് തമാശയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ വാക്ക് ഔട്ട് പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം.

'ഗുണ്ടകളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യണം. ഇപ്പോള്‍ കാപ്പ നിയമമെന്നത് നോക്കുകുത്തിയായി മാറിക്കഴിഞ്ഞു. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരാണ്. പാര്‍ട്ടിയുടെ അനാവശ്യമായ ഇടപെടലുകള്‍ കേരളാ പൊലീസിനെ നിഷ്‌ക്രിയമാക്കി. പ്രതിപക്ഷമാണ് കേരളത്തിലെ സമാധാനം തകര്‍ക്കുന്നത് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം തമാശയാണ്. തീവ്രവാദ സംഘടനകളേക്കാള്‍ തീവ്രമായി കൊലപാതകങ്ങള്‍ നടത്തുന്നത് സിപിഎമ്മാണ്. കേരളത്തിലെ ജയിലറകളെല്ലാം സുഖവാസ കേന്ദ്രങ്ങളായി മാറി. തലശേരിയില്‍ ഹരിദാസന്റെ കൊലപാതകം നടക്കുമ്പോള്‍ സിപിഎമ്മും ബിജെപിയും കൈകോര്‍ക്കുകയായിരുന്നു.കൊലപാതകം ആസൂത്രിതമായിരുന്നോ എന്ന് മുഖ്യമന്ത്രി സ്വന്തം പൊലീസിനോട് തന്നെ ചോദിച്ചുനോക്കണം'-വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

യുഡിഎഫും ബിജെപിയും എസ് ഡി പി ഐയും ചേര്‍ന്ന് കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണ്. സമീപകാലത്ത് കേരളത്തില്‍ നടന്ന കൊലപാതകക്കേസുകളിലെല്ലാം മുഖ്യപ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ഹരിദാസന്റെ കൊലപാതകത്തിലും അന്വേഷണം നടക്കുന്നുണ്ട്. നാല് പ്രതികള്‍ അറസ്റ്റിലായി, കണ്ണൂരില്‍ കല്യാണവീട്ടിലെ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തിലും കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്റെ മരണത്തിലുമെല്ലാം പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്'- എന്നാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More