LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാധ്യമ വിചാരണ; ദിലീപിന്‍റെ ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി രണ്ടാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാമെന്ന് കേരള ഹൈക്കോടതി. തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കി ജനവികാരം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടി പൂര്‍ത്തിയാകുന്നതുവരെ കോടതിയില്‍ നടക്കുന്ന വാദങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും രഹസ്യ വിചാരണയെന്ന കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ദിലീപ് നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രോസിക്യൂഷന്‍റെ വാദത്തിന് മറുപടി നല്കാന്‍ ദിലീപ് സമയം ചോദിച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ദിലീപ് നല്‍കിയ ഹര്‍ജി ആദ്യം പരിഗണിച്ചപ്പോള്‍ നടിയെ ആക്രമിച്ച കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാധ്യമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്കു കോടതി നിർദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടി വി എം ഡി നികേഷ് കുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പുരോഗമിക്കുമ്പോള്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്ന ഉദ്ദേശത്തോടെ നികേഷ് കുമാര്‍ പ്രവര്‍ത്തിച്ചു എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. 228 എ 3 വകുപ്പ് പ്രകാരമാണ് കേരളാ പൊലീസിലെ സൈബര്‍ വിഭാഗം കേസ് എടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെയാണ് പുറത്തുവന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More