LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സി ബി ഐ തീം മ്യൂസിക് ചെയ്തത് എ ആര്‍ റഹ്മാനല്ല ഞാനാണ്- സംഗീത സംവിധായകന്‍ ശ്യാം

സി ബി ഐ ഡയറിക്കുറിപ്പിന്റെ തീം മ്യൂസിക് ചെയ്തത് എ ആര്‍ റഹ്മാനല്ലെന്ന് സംഗീതസംവിധായകന്‍ ശ്യാം. തീം മ്യൂസിക് സൃഷ്ടിച്ചത് റഹ്മാനാണെന്ന തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയുടെ പ്രസ്താവന ഏറെ വേദനിപ്പിക്കുന്നതാണെന്നും തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ശ്യാം പറഞ്ഞു. 'മൂന്നര പതിറ്റാണ്ടുകളായി ഈ ഈണം പിറന്നിട്ട്. മറ്റെന്തൊക്കെ മറന്നാലും ആ സംഗീതത്തിന്റെ സൃഷ്ടി മറക്കാന്‍ കഴിയില്ല. ഒരുപക്ഷേ ഞാന്‍ ചെയ്തിട്ടുളള സിനിമാ ഗാനങ്ങളേക്കാള്‍ ജനങ്ങളുടെ മനസില്‍ നില്‍ക്കുന്നത് ഈ മ്യൂസിക്കാണ്. റഹ്മാന്‍ എനിക്ക് പ്രിയപ്പെട്ട കുട്ടിയാണ്. എന്റെ സംഗീത ജീവിതം ആരംഭിച്ച കാലത്ത് എനിക്ക് താങ്ങും തണലുമായിരുന്ന സുഹൃത്ത് ആര്‍ കെ ശേഖറിന്റെ മകന്‍. ആദ്യകാലത്ത് എന്റെ പല ഗാനങ്ങളിലും അന്ന് ദിലീപായിരുന്ന റഹ്മാന്‍ കീബോര്‍ഡ് വായിച്ചിട്ടുണ്ട്. പക്ഷേ സി ബി ഐയിലെ തീം മ്യൂസിക് ഞാന്‍ സൃഷ്ടിച്ചതാണ്. എന്റെ മാത്രം സൃഷ്ടി. അത് മറച്ചുളള പ്രചാരണങ്ങള്‍ എന്തിനെന്ന് മനസിലാവുന്നില്ല. എ ആര്‍ റഹ്മാന്‍ അങ്ങനെ പറയുമെന്ന് തോന്നുന്നില്ല'- ശ്യാം പറഞ്ഞു.

താന്‍ ഈ പറയുന്നതിനെ അവകാശവാദമായി കാണരുതെന്ന് ശ്യാം പറഞ്ഞു. 'വിഷമങ്ങളെല്ലാം മറക്കാന്‍ ദൈവം എനിക്ക് തന്ന ഔഷധമാണ് സംഗീതം. പാട്ടില്‍ മുഴുകുമ്പോള്‍ വേദനകള്‍ മറക്കും. ഇപ്പോള്‍ ചില ഭക്തിഗാനങ്ങളുടെ സൃഷ്ടിയിലാണ്. ദൈവം അനുഗ്രഹിച്ചാല്‍ കുറച്ചുപാട്ടുകള്‍ കൂടി ചെയ്ത് നിങ്ങളെ കേള്‍പ്പിക്കണമെന്നുണ്ട്. അതിനിടയ്ക്ക് ഇത്തരം വിവാദങ്ങളുണ്ടാകുന്നത് വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണ്. എല്ലാ തെറ്റിദ്ധാരണകളും മാറട്ടെ എന്നാണ് ഇപ്പോഴുളള പ്രാര്‍ത്ഥന'-ശ്യാം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സി ബി ഐ തീം മ്യൂസിക് പിറന്നത് എ ആര്‍ റഹ്മാന്റെ കൈകളിലൂടെയാണ് എന്ന് സി ബി ഐ സിനിമകളുടെ തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയാണ് വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ സംഗീത സംവിധായകനായ ശ്യാം അന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ദിലീപിനോട് ബി ജി എമ്മിന്റെ കാര്യം പറഞ്ഞു. ദിലീപിന്റെ വിരലുകളിലാണ് ആ ബീറ്റ് ആദ്യമായി പിറന്നത്. പിന്നീട് ശ്യാം ആ ഈണം വികസിപ്പിക്കുകയായിരുന്നു എന്നായിരുന്നു എസ് എന്‍ സ്വാമിയുടെ വെളിപ്പെടുത്തല്‍.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More