ഡല്‍ഹി: മലബാറിലെ പ്രധാന തെയ്യക്കോലമായ മുത്തപ്പനും മുസ്ലീം സ്ത്രീയും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'എല്ലാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊളളുക, വ്യത്യസ്തതകളെ ആഘോഷിക്കുക, പരസ്പരം നിലകൊളളുക എന്നിവയാണ് ഇന്ത്യ അര്‍ത്ഥമാക്കുന്നത്. ഈ കഥ ഭാരതീയതയുടെ മനോഹരമായ ഉദാഹരണമാണ്'- എന്നാണ് വീഡിയോയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധി കുറിച്ചത്.
മുത്തപ്പന്റെയും സ്ത്രീയുടെയും വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധിപേരാണ് സന്തോഷവും കണ്ണീരും നിറഞ്ഞുനില്‍ക്കുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്. സനില്‍ പെരുവണ്ണാന്‍ എന്ന കോലധാരിയാണ് മുത്തപ്പന്‍ തെയ്യക്കോലം കെട്ടിയത്. തന്റെ മുന്നിലെത്തിയ മുസ്ലീം സ്ത്രീയോട് 'നീ വേറൊന്നല്ല ട്വോ, അങ്ങനെ തോന്നിയാ എന്ന് ചോദിച്ച് അടുത്തേക്ക് വിളിച്ചാണ് മുത്തപ്പന്‍ സംഭാഷണം ആരംഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുത്തപ്പന്‍ വെളളാട്ടം അനുഗ്രഹ വാക്കുകള്‍ ചൊരിയുന്നതും സ്ത്രിയുടെ കണ്ണ് നിറയുന്നതും തുടര്‍ന്ന് മുത്തപ്പന്‍ അവരെ ആശ്വസിപ്പിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. മതത്തിന്റെ പേരില്‍ മനുഷ്യര്‍ കലഹിക്കുന്ന കാലത്ത് ഇത്തരം കാഴ്ച്ചകള്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്, ഇതാണ് കേരളം, ഈ മതേതരത്വം നശിപ്പിക്കാന്‍ ആര്‍ക്കുമാവില്ല, ഇനിയും നാം ഇങ്ങനെ തുടരാന്‍ കൈപ്പാടകലെ നിര്‍ത്തിയവര്‍ അവിടെതന്നെ നില്‍ക്കട്ടെ തുടങ്ങിയ കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയെ.