ചെന്നൈ: ഇനിമുതല്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ പൊലീസുകാര്‍ ടിക്കറ്റെടുക്കണമെന്ന് ദക്ഷിണ റെയില്‍വേ. ടിക്കറ്റെടുക്കാതെ ട്രെയിനില്‍ കയറുന്ന പൊലീസുകാര്‍ യാത്രക്കാരുടെ സീറ്റ് കയ്യേറി ഇരിക്കുന്നു എന്ന വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി റെയില്‍വേ ഡിജിപിക്കും ചെന്നൈ പൊലീസ് കമ്മീഷണര്‍ക്കും ദക്ഷിണ റെയില്‍വേ കത്തയച്ചിട്ടുണ്ട്.
'ഡ്യൂട്ടിയിലുളളപ്പോഴും അല്ലാത്തപ്പോഴും പൊലീസുകാര്‍ ട്രെയിനില്‍ കയറിയാല്‍ ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ് സീറ്റുകള്‍ കയ്യേറി ഇരിക്കുന്നു എന്ന് വ്യാപകമായി പരാതികളുയര്‍ന്നിട്ടുണ്ട്. ടിക്കറ്റ് പരിശോധിക്കാനെത്തുന്ന ടി ടി ഇക്ക് പൊലീസുകാര്‍ ഐഡി കാര്‍ഡ് കാണിക്കുകയാണ് പതിവ്. അവര്‍ മറ്റ് യാത്രക്കാരെപ്പോലെ ടിക്കറ്റെടുത്ത് യാത്ര ചെയ്യണം' എന്ന് ദക്ഷിണ റെയില്‍വേ ചെന്നൈ ഡിവിഷനല്‍ കൊമേഴ്ഷ്യല്‍ മാനേജര്‍ ആര് ഹരികൃഷ്ണന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആര് പി എഫ് ഒഴികെയുളള മറ്റ് പൊലീസുകാര്‍ എല്ലാ യാത്രക്കാരെയും പോലെ ടിക്കറ്റെടുത്ത് മാത്രമേ ട്രെയിനില്‍ കയറാന്‍ പാടുകയുളളു. സര്‍ക്കാര്‍ ബസുകളില്‍ പോലും പൊലീസുകാര്‍ക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ അനുമതിയില്ല. പിന്നെന്തുകൊണ്ടാണ് അവര്‍ ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് എന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു. ദക്ഷിണ റെയില്‍വേയുടെ കത്തിനോട് പൊലീസ് വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.