LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗ്രൂപ്പുമായി നടക്കുന്നത് ഒരു പണിയുമില്ലാത്തവരാണ്, എനിക്ക് വേറെ പണിയുണ്ട്- വി ഡി സതീശന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം നടന്നെന്ന റിപ്പോര്‍ട്ടുകളെ തളളി വി ഡി സതീശന്‍. ഒരു പണിയുമില്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നതെന്നും തനിക്ക് വേറെ പണിയുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ താന്‍ ഏത് ഗ്രൂപ്പിലാണെന്നുകൂടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

'പാര്‍ട്ടി പുനസംഘടന നടക്കുന്നതിനാല്‍ പലയിടങ്ങളില്‍ നിന്നും എന്നെയും കെ പി സി സി പ്രസിഡന്റിനെയും കാണാന്‍ ആളുകള്‍ വരുന്നുണ്ട്. എന്നെ ഔദ്യോഗിക വസതിയിലും കെ സുധാകരനെ കെ പി സി സി ഓഫീസിലുംവെച്ചാണ് കാണുന്നത്. ഇത്തരം ആരോപണങ്ങളുന്നയിക്കുന്നവര്‍ ഞാന്‍ ഏത് ഗ്രൂപ്പിലുളളതാണെന്ന് കൂടി പറയണം. ഒരു പണിയുമില്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്. എനിക്ക് വേറെ പണിയുണ്ട്'-വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇന്നലെ രാത്രിയാണ് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം നടന്നത്. മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, കെ എസ് ശബരീനാഥ്,ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം എ വാഹിദ്,  കെ പി സി സി ജനറല്‍ സെക്രട്ടറി കെ. പി. ശ്രീകുമാര്‍, യൂജിന്‍ തോമസ് തുടങ്ങിയവരുമാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നത്. 

നടന്നത് ഗ്രൂപ്പ് യോഗമല്ല. നിയമസഭാ സമ്മേളനമായതിനാല്‍ പകല്‍ പ്രതിപക്ഷ നേതാവിനെ കാണാന്‍ സാധിച്ചില്ല. അതിനാല്‍ അദ്ദേഹം അനുവദിച്ച സമയത്ത് എല്ലാവരും ഒത്തുകൂടിയതാണ്. പ്രതിപക്ഷ നേതാവുമായി ചര്‍ച്ച ചെയ്യുന്നതും കൂടിക്കാഴ്ച നടത്തുന്നതും ഗ്രൂപ്പ് യോഗമായി കാണേണ്ടതില്ലെന്നാണ് യോഗത്തില്‍ പങ്കെടുത്ത നേതാക്കളുടെ വിശദീകരണം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More