LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് നടക്കുന്നത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം- വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്നത് ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തില്‍ അവിശ്വസനീയമായ സംഭവങ്ങളാണ് നടക്കുന്നതെന്നും ഏതുസമയത്തും ആരെയും കൊല്ലാമെന്ന സാഹചര്യമായണ് സംസ്ഥാനത്തുളളതെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരം തമ്പാനൂരില്‍ പട്ടാപ്പകല്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പിണറായി സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മൂക്കിനുതാഴെയാണ് ഈ കൊലപാതകങ്ങള്‍ അരങ്ങേറുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. ഒരാള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങിയാല്‍ പിന്നെ തിരിച്ചുവരുമോ എന്ന് ഭയക്കുന്ന അവസ്ഥയാണ് കേരളത്തിലെന്നും കേരളം ഭയാനകമായ സാഹചര്യത്തിലേക്ക് പോകുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തമ്പാനൂരിലുളള ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് തമിഴ്‌നാട് സ്വദേശി അയ്യപ്പനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ എട്ടരയോടെ ബൈക്കിലെത്തിയ അക്രമി വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ഹോട്ടലില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More