LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റെയില്‍വേ സര്‍വീസ് ഈ മാസം 15 - മുതല്‍ ആരംഭിച്ചേക്കും

ഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം 15 -ന്  പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 14 - ന് ലോക്ക് ഡൌണ്‍ അവസാനിക്കുമെന്ന അഭ്യുഹങ്ങളെ ശരിവെക്കുന്നതാണ് ഈ വാര്‍ത്ത.  ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും റെയില്‍വേ അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തത്വത്തില്‍ തീരുമാനമായതായാണ് വിവരം. വാര്‍ത്ത ശരിവെക്കുന്ന രീതിയില്‍ റെയില്‍വേ ഓണ്‍ ലൈന്‍ ബുക്കിങ്ങുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം (മാര്‍ച്ച് ) 23 - നാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. കൊറോണ വ്യാപനം ശക്തമായതിനെ തുടര്‍ന്ന് നേരത്തെ തന്നെ പാസ്സഞ്ചര്‍ ട്രെയിനുകളും ചില ദീര്‍ഘദൂര ട്രെയിനുകളും റദ്ദാക്കിയിരുന്നു. എന്നാല്‍ ഒറ്റയടിക്ക് മുഴുവനായി തീവണ്ടി ഗതാഗതം രാജ്യത്ത് നിലയ്ക്കുന്നത് 23 - ന് ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തോടുകൂടിയാണ്.  

അതേസമയം വ്യോമ ഗതാഗതം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എയര്‍ലൈന്‍സ് യാതൊരു നീക്കവും ഇതുവരെ നടത്തിയതായി റിപ്പോര്‍ട്ടില്ല. ടിക്കറ്റ്‌  ഓണ്‍ ലൈന്‍ ബുക്കിങ്ങുകള്‍ സംബന്ധിച്ച് യാതൊരറിയിപ്പും ഇതുവരെ  ഇന്ത്യന്‍ എയര്‍ലൈന്‍സ് പുറ പ്പെടുവിച്ചിട്ടില്ല. എന്നാല്‍ സ്വകാര്യ വ്യോമയാന കമ്പനികളില്‍ പലരും ഇതിനകം ഓണ്‍ ലൈന്‍ ബുക്കിങ്ങുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.  

Contact the author

WebDesk