LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ യു.പ്രതിഭ എംഎല്‍എ - യുടെ പ്രസ്താവന വിവാദത്തില്‍

കായംകുളം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായി യു.പ്രതിഭ എംഎല്‍എ ഫേസ് ബുക്കിലൂടെ നടത്തിയ രൂക്ഷമായ പ്രസ്താവന വിവാദമായി. വ്യാജവാര്‍ത്ത നല്‍കുന്നതിനു പകരം ശരീരം വിറ്റു ജീവിച്ചുകൂടെ എന്നായിരുന്നു എംഎല്‍എ യുടെ രൂക്ഷമായ പരാമര്‍ശം. എംഎല്‍എയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ അഭിപ്രായ വ്യത്യാസവും വടംവലിയും നടക്കുന്നുണ്ടെന്ന തരത്തില്‍ വന്ന വാര്‍ത്തകളാണ് യു.പ്രതിഭ എംഎല്‍എയെ ചൊടിപ്പിച്ചത്. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് ശരിയല്ലെന്ന് രൂക്ഷമായ ഭാഷയില്‍ വിമശിച്ചതിനൊടുവിലാണ് വിവാദ പരാമര്‍ശം നടത്തിയത്. ''നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന പണിയെക്കാള്‍ നല്ലത് തെരുവില്‍ ശരീരം വില്‍ക്കുന്നതാണ്''- എന്നു പറഞ്ഞാണ് എംഎല്‍എ തന്‍റെ ലൈവ് വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്.

യു.പ്രതിഭ എംഎല്‍എ യുടെ പരാമര്‍ശത്തിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ രംഗത്തെത്തി. മാധ്യമ രംഗത്തുള്ള സ്ത്രീകളെ ഒന്നടങ്കം അപമാനിച്ച പ്രതിഭ എംഎല്‍എ തന്‍റെ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

യു.പ്രതിഭ എംഎല്‍എ യുടെ പ്രസ്താവന അപലപനീയമാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു. ഇത്തരമൊരു പരാമര്‍ശം എംഎല്‍എ യുടെ ഭാഗത്തുനിന്നുണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി പറഞ്ഞു.



Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More