LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുക്രൈന്‍; ഇടതുപക്ഷത്തിന്‍റെ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല- ടി. എം. കൃഷ്ണ

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ ഇടതുപക്ഷം സ്വീകരിച്ച നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സംഗീതഞ്ജന്‍ ടി. എം. കൃഷ്ണ. അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇടതുപക്ഷത്തിന് എന്ത് നിലപാട് വേണമെങ്കിലും സ്വീകരിക്കാം. എന്നാല്‍ യുക്രൈനിലേക്ക് റഷ്യ നടത്തുന്ന അധിനിവേശ പ്രവര്‍ത്തനത്തെ അപലപിക്കാതെ അവര്‍ക്ക് നിയമപരമായ താത്പര്യമുണ്ടെന്ന് പറയുന്നതിലെ യുക്തി മനസിലാകുന്നില്ലെന്നും ടി. എം. കൃഷ്ണ പറഞ്ഞു. അമേരിക്കയും റഷ്യയും നടത്തുന്നത് അധിനിവേശ പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍ അമേരിക്കയെ തള്ളി പറയുന്ന അതേ ആര്‍ജവത്തോടെ എന്തുകൊണ്ടാണ് റഷ്യക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷത്തിന് സാധിക്കാത്തതെന്നും ടി. എം. കൃഷ്ണ ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുക്രൈന്‍റെ അവസ്ഥ പരിതാപകരമാണ്. നിരവധിയാളുകളാണ് യുദ്ധത്തില്‍ മരണപ്പെടുന്നത്. മനുഷ്യാവകാശ ലംഘനം നടത്തുന്ന രാജ്യത്തിനെതിരെ ഒരു വാക്ക് പോലും പ്രതികരിക്കാനാവാത്ത സ്ഥിതിയാണ് ഇടതുപക്ഷത്തിന്‍റെതെന്നും ടി. എം. കൃഷ്ണ കൂട്ടിച്ചേര്‍ത്തു. യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യയുടെ സുരക്ഷയെ ബാധിക്കും. അതിനാല്‍ റഷ്യയുടെ സുരക്ഷയും, ഒപ്പം യുക്രൈനെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവനയില്‍ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More