LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഫാന്‍സിനുവേണ്ടി മാത്രം നടത്തുന്ന ഷോകള്‍ നിരോധിക്കും- ഫിയോക്ക്

തിരുവനന്തപുരം: സൂപ്പര്‍താരങ്ങളുടെ സിനിമകളുടെ റിലീസ് സമയത്ത് ആരാധകര്‍ക്കുമാത്രമായുളള 'ഫാന്‍സ് ഷോകള്‍' നിരോധിക്കുകയാണെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. സിനിമാ മേഖലയ്ക്ക് ഫാന്‍സിനായി പ്രത്യേക ഷോ വയ്ക്കുന്നതുകൊണ്ട് ഗുണങ്ങളൊന്നുമില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു. വര്‍ഗീയവാദവും ഡീഗ്രേഡിംഗുമൊക്കെയാണ് ഫാന്‍സ് ഷോകളില്‍ നടക്കുന്നതെന്നും തിയറ്ററുകളില്‍ പ്രേക്ഷകര്‍ വരാത്തതിന്റെ പ്രധാന കാരണം ഫാന്‍സ് ഷോയ്ക്ക് ശേഷം കൊടുക്കുന്ന മോശം പ്രചരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫാന്‍സ് ഷോകള്‍ നിരോധിക്കണമെന്നാണ് ഫിയോക്ക് എക്‌സിക്യൂട്ടീവിന്റെ നിലപാട്. മാര്‍ച്ച് 29-ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിനുശേഷമാവും അന്തിമ തീരുമാനമെടുക്കുക. ഫാന്‍സ് ഷോകള്‍ നിര്‍ത്തുന്നതോടെ വരാനിരിക്കുന്ന സിനിമകള്‍ക്കെതിരായ ഡീഗ്രേഡിംഗ് ഒരു പരിധിവരെ കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്'- വിജയകുമാര്‍ പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ആറാട്ടിനെതിരെ വലിയ തോതില്‍ ഡീഗ്രേഡിംഗും സൈബര്‍ ആക്രമണവും നടന്നിരുന്നു. ആറാട്ട് പ്രദര്‍ശനം നടക്കുന്നതിനിടെ തിയറ്ററില്‍ രണ്ടുപേര്‍ കിടന്നുറങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാറിനും ഉണ്ണിമുകുന്ദന്‍ നായകനായെത്തിയ മേപ്പടിയാനുമെതിരെ ഇത്തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. ആരാധകര്‍ തമ്മിലുളള പ്രശ്‌നമോ മറ്റ് താല്‍പ്പര്യങ്ങളോ മൂലമാണ് സിനിമകള്‍ക്കെതിരെ ഡീഗ്രേഡിംഗ് നടക്കുന്നതെന്നാണ് ആറാട്ടിന്റെ സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞത്. ക്രിയാത്മകമായി വിമര്‍ശിച്ചോളു എന്നാല്‍ ഒരു സിനിമയെ മനപൂര്‍വം താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത് ആ സിനിമയെ മാത്രമല്ല മുഴുവന്‍ ഇന്‍ഡസ്ട്രിയെയുമാണ് ബാധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More