LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സി പി എമ്മിന്റെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് കേരളത്തില്‍ വികസനപദ്ധതികള്‍ നടപ്പിലാക്കുന്നത് - കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സി പി എം വിഭാഗീയതയും ഗ്രൂപ്പിസവുമില്ലാതെ കേന്ദ്രീകൃതമായ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലെത്തിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ ആവര്‍ത്തനമല്ല രണ്ടാം പിണറായി സര്‍ക്കാരെന്നും സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന വികസന പദ്ധതികളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുളളവരുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി പി ഐ എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'സര്‍ക്കാര്‍ വികസന പദ്ധതികളുമായി മുന്നോട്ടുപോവുക തന്നെ ചെയ്യും. സി പി എമ്മിന്റെ ആശയസംഹിതയില്‍ ഉറച്ചുനിന്നുകൊണ്ടാണ് സംസ്ഥാനത്ത് വികസനപദ്ധതികള്‍ നടപ്പിലാക്കുന്നത്. പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയില്‍ പദ്ധതികള്‍ നടപ്പിലാക്കാനുളള വികസന രേഖ സമ്മേളനത്തില്‍ അവതരിപ്പിക്കും. സംസ്ഥാന സമ്മേളനത്തില്‍ ആര് പതാകയുയര്‍ത്തണമെന്ന കാര്യം നാളെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമാകും'-കോടിയേരി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സി പി എം സംസ്ഥാന സമ്മേളത്തിന് മറ്റന്നാള്‍ കൊച്ചിയില്‍ തുടക്കമാകും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഇത്തവണ സമ്മേളനം നടക്കുക. മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമാണ് സി പി എം സംസ്ഥാന സമ്മേളനം കൊച്ചിയില്‍ നടക്കുന്നത്. ബി രാഘവന്‍ നഗറില്‍ ചേരുന്ന പ്രതിനിധി സമ്മേളനം സീതാരാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുന്നത്. 400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More